ന്യൂഡൽഹി: യാത്രകളെ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് നടി സാറ അലി ഖാന്‍. താരം തന്റെ യാത്ര ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുമുണ്ട്. നേരത്തെ നടി സാറ അലി ഖാന്‍ അമര്‍നാഥ് യാത്ര നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം നടി തന്നെ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ ഈ യാത്രയിലെ കൂടുതല്‍ ദൃശ്യങ്ങളുള്ള റീലാണ് സാറ പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
അമർനാഥിൽ നിന്നുള്ള ഒരു റീൽസ് വീഡിയോയാണ് ഇത്. വീഡിയോയിൽ താരം അമർനാഥിലെ കാഴ്ചകളെ കുറിച്ചും വിവരിക്കുന്നുണ്ട്. പാറക്കെട്ടുകള്‍ക്കിടയില്‍ ധ്യാനിച്ചിരിക്കുന്നതും ക്യാമ്പില്‍ സാറ ഭക്ഷണമൊരുക്കാന്‍ സഹായിക്കുന്നതും മരത്തണലില്‍ ഉറങ്ങുന്നതും പുഴയിലെ വെള്ളത്തില്‍ മുഖം കഴുകുന്നതുമെല്ലാം റീലിലുണ്ട്.
അമര്‍നാഥിന്റെ അതിമനോഹരമായ ഭംഗി നടി പകർത്തിയിട്ടുണ്ട്. വീഡിയോയിൽ തന്റെ ഒപ്പം ഉണ്ടായിരുന്നവരുടെ നിമിഷങ്ങളും താരം ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻമ്പ് പ്രശസ്തമായ ഒട്ടനവധി ക്ഷേത്രങ്ങൾ നടി സന്ദര്‍ശിക്കുകയും അതിന്റെ ചിത്രങ്ങൾ താരം ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു.















