മൊഹാലി: മുന്നില്‍ നിന്ന് നയിക്കേണ്ട ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായി കൂടാരം കയറിയ മത്സരത്തില്‍ അസമിനോട് തോറ്റ് കേരളം മുഷ്താഖ് അലി ടി20 ട്രോഫിയില്‍ നിന്ന് പുറത്ത്. ക്വാര്‍ട്ടറിലായിരുന്നു കേരളത്തിന്റെ മോശം പ്രകടനം. 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്ത കേരളത്തിന്റെ വിജലക്ഷ്യം 17.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അസം മറികടക്കുകയായിരുന്നു.
അപാര ഫോമിലായിരുന്ന റിയാന്‍ പരാഗ് നേരത്തെ പുറത്തായെങ്കിലും 50 പന്തില്‍ 75 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഗാദിഗവോങ്കര്‍ അസമിനെ സെമിയിലേക്ക് നയിച്ചു. സിബാസങ്കര്‍ റോയ് 22 പന്തില്‍ 42 റണ്‍സുമായി പുറത്താകാതെ നിന്നു. കേരളത്തിനായി സിജോമോന്‍ ജോസഫ് രണ്ട് വിക്കറ്റെടുത്തു.
ടോസ് നഷ്ടമായി ?ബാറ്റിംഗിനിറങ്ങിയ കേരളം തുക്കത്തിലെ തകര്‍ന്നടിഞ്ഞു. രോഹന്‍ കുന്നുമ്മല്‍(9), വരുണ്‍ നായനാര്‍(7), വിഷ്ണു വിനോദ്(16), സഞ്ജു സാംസണ്‍(0), ശ്രേയസ് ഗോപാല്‍(0) എന്നിവര്‍ ഏഴോവറിനുള്ളില്‍ മടങ്ങിയതോടെ കേരളം 44-5ലേക്ക് കൂപ്പുകുത്തി.പിന്നീട് സല്‍മാന്‍ നിസാറും(44 പന്തില്‍ 57*), അബ്ദുള്‍ ബാസിതും 42 പന്തില്‍ 54) ചേര്‍ന്ന് 101 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി കേരളത്തെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.