ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ കായിക ലോകത്ത് ചർച്ചാവിഷയം. അർജന്റൈൻ ഇതിഹാസത്തിന്റെ ബൂട്ടിൽ നിന്ന് ഇത് വരെ പിറന്നത് 800-ലധികം ഗോളുകളാണ്. ഇപ്പോഴിതാ തന്റെ കരിയറിൽ നേടിയ ഗോളുകളിൽ ഏറ്റവും പ്രിയപ്പെട്ട ഗോൾ ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മെസി. റയൽ മാഡ്രിഡിനെതിരെ 2011ലെ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ നേടിയ ഗോളാണ് താരം ഏറ്റവും പ്രിയപ്പെട്ടതായിതിരഞ്ഞെടുത്തത്.
‘ഞാനെപ്പോഴും ഓർക്കുന്ന ഒരു ഗോൾ അതാണ്. ഞാൻ ഗോളുകൾക്കായി അധികം പോകാറില്ല. എന്നാൽ 2011ൽ സാന്റിയാഗോ ബെർണബ്യുവിൽ റയൽ മാഡ്രിഡിനെ 2-0 തോൽപ്പിച്ച മത്സരത്തിൽ നേടിയ ഗോളാണ് എനിക്കിഷ്ടം,’ മെസി ബാലൺ ഡി ഓർ അവാർഡ് നേടിയതിന് ശേഷമുള്ള അഭിമുഖത്തിൽ പറഞ്ഞു. ആ മത്സരത്തിന്റെ 87-ാം മിനിറ്റിലാണ് മിശിഹയുടെ കാലുകളിൽ നിന്ന് ആ ഗോൾ പിറന്നത്.
Does Leo Messi have a favorite goal in his career?
Yes, there is one… 🤓#ballondor pic.twitter.com/1fxdKWaTnz
— Ballon d’Or #ballondor (@ballondor) November 1, 2023
മൈതാനത്തിന്റെ മദ്ധ്യഭാഗത്ത് നിന്നും ഒരു സോളോ റണ്ണിലൂടെ റയൽ മാഡ്രിഡ് പ്രതിരോധത്തെ മറികടന്നുകൊണ്ടായിരുന്നു മെസിയുടെ മനോഹരമായ ഗോൾ പിറന്നത്. സാവിയിൽ നിന്നും പന്ത് വാങ്ങി മുന്നേറിയ മെസി റയൽ ഗോൾകീപ്പർ ഐക്കർ കസിയസിനെ കീഴ്പ്പെടുത്തി കൊണ്ടായിരുന്നു ഈ ഗോൾ നേടിയത്.