ലോകകപ്പില്‍ ഏഴാം വിജയവുമായി ഇന്ത്യ സെമി ഉറപ്പിച്ച ആദ്യ ടീമായി. 302 റണ്‍സിനാണ് ഇന്നലെ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ബൗളര്‍മാരുടെ അസാധ്യ പ്രകടനമാണ് ഇന്ത്യക്ക് വാങ്കഡെയില്‍ ചരിത്ര വിജയം സ്വന്തമാക്കിയത്. ഷമിയാണ് ശ്രീലങ്കയുടെ നട്ടെല്ലൊടിച്ച് കൂടുതല്‍ അപകടകാരിയായത്. ഇന്ത്യന്‍ ബൗളര്‍മാരെ പ്രശംസിച്ച് മുന്‍താരങ്ങളടക്കം നിരവധി പേരും സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ പങ്കുവച്ചിരുന്നു.
ഇതിനിടെ ഒരു വിചിത്ര വാദവുമായി പാകിസ്താന്‍ മുന്‍ ബൗളര്‍ ഹസന്‍ റാസ രംഗത്തെത്തി. പാകിസ്താനിലെ പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വലിയൊരു വാദമുണ്ടായത്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പ്രത്യേക പന്താണ് ഐസിസിയും അമ്പയറും ചേര്‍ന്ന് നല്‍കുന്നതെന്നും അതില്‍ അവര്‍ക്ക് കൂടുതല്‍ സീമും സ്വിംഗും ലഭിക്കുന്നുവെന്നും റാസ തുറന്നടിച്ചു. ബാറ്റിംഗ് പിച്ചിലും ഇത്തരത്തില്‍ ബൗള്‍ ചെയ്യാനാകുന്നത് അതുകൊണ്ടാണെന്നും റാസ പറഞ്ഞു.
‘എനിക്കിത് ഇത് മനസിലാകുന്നില്ല, ബാറ്റര്‍മാര്‍ മറ്റു ടീമുകള്‍ക്കെതിരെ കളിക്കുമ്പോലെയല്ല ഇന്ത്യക്കെതിരെ ബാറ്റ് ചെയ്യുമ്പോള്‍, ഇവിടെ രണ്ടാം ഇന്നിംഗ്‌സിലും പന്തുകള്‍ മാറ്റുന്നു. ഐസിസിയോ തേര്‍ഡ് അമ്പയറോ ബിസിസിഐയോ നല്‍കുന്നത് വേറെ പന്തുകളാണ്. അതില്‍ കൂടുതല്‍ സീമും സ്വിംഗും ലഭിക്കുന്നു. എന്തായാലും ഇക്കാര്യത്തില്‍ അന്വേഷണം വേണം’- ഹസന്‍ റാസ പറഞ്ഞു.
അഭിമുഖം പുറത്തുവന്നതോടെ റാസ എയറിലുമായി. വലിയ രീതിയില്‍ പരിഹാസത്തിനിരയാക്കിയ താരത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. പാകിസ്താന്‍ തോറ്റതിന്റെ വിഷമമാണ് ഇതിന് കാരണമെന്നാണ് സോഷ്യല്‍ മീഡിയയിലെ വാദം.
ICC Might Give Different Ball to Indian Bowlers thats why they are Getting Seam and Swing More Than Others.Ex Test Cricketer Hasan Raza.#CWC23 #INDvSL pic.twitter.com/7KCQoaz0Qs
— Hasnain Liaquat (@iHasnainLiaquat) November 2, 2023
“>















