നാഷണൽ കൗൺസിൽ ഓഫ് എജുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് അഥവാ എൻസിഇആർടി നടത്തുന്ന ഗൈഡൻസ് ആൻഡ് കൗൺസലിംഗ് ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.
ഓൺലൈൻ ഓഫ്‌ലൈൻ രീതിയിലാകും ക്ലാസുകൾ സജ്ജീകരിക്കുന്നത്. തിയറി, പ്രാക്ടിക്കൽ, ഇന്റേൺഷിപ്പ് എന്നിവയ്‌ക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് കോഴ്‌സ് നടത്തുന്നത്. സർവീസിലുള്ള അദ്ധ്യാപകർ, ടീച്ചർ എജുക്കേറ്റർമാർ, സ്‌കൂൾ ഭരണാധികാരികൾ, ഗൈഡൻസ് പരിശീലനം ലഭിക്കാത്തവർ എന്നിവർക്ക് വേണ്ടിയാണ് പ്രോഗ്രാം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ncet.nic.in വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ആവശ്യ രേഖകൾ ഉൾപ്പെടെ സമർപ്പിക്കേണ്ടതുണ്ട്. ഗവൺമെന്റ് ഡെപ്യൂട്ടേഷനോടെ അപേക്ഷിക്കുന്നവർക്കാണ് മുൻഗണന. അപേക്ഷകർക്ക് എത്താനാകുന്ന സംസ്ഥാനം പരിഗണിച്ചുള്ള പഠന കേന്ദ്രമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.
കേരളത്തിൽ നിന്നും അപേക്ഷ സമർപ്പിക്കുന്നവർക്ക് മൈസൂരു റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ പഠന കേന്ദ്രമായി തിരഞ്ഞെടുക്കാവുന്നതാണ്. 6,000 രൂപ മുതൽ 30,000 രൂപ വരെയാണ് കോഴ്‌സ് ഫീസ്.