ഏകദിന ലോകകപ്പിലെ പാകിസ്താന്റെ മോശം പ്രകടനത്തിൽ ന്യായീകരണവുമായി പാകിസ്താൻ ക്രിക്കറ്റ് ഡയറക്ടർ മിക്കി ആർതർ. കളിക്കാർക്ക് ചുറ്റുമുളള ഉയർന്ന സുരക്ഷയും ഹോട്ടൽ മുറികളിൽ ഒതുങ്ങേണ്ടി വരുന്ന സാഹചര്യവുമാണ് ടീമിന്റെ മോശം പ്രകടനത്തിന് കാരണം. കോവിഡ് കാലത്തെ അനുസ്മരിക്കും വിധമാണ് ഇപ്പോഴത്തെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.
മത്സരങ്ങൾക്കും മറ്റുമായി വേദികളിലേക്ക് എത്തുമ്പോൾ ടീം ആ സ്ഥലത്ത് സമയം ചെലവഴിക്കുന്നത് പതിവാണ്. ലോകകപ്പിന് മുമ്പ് പുറത്തിറങ്ങാനും വിവിധ സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കാനും കഴിഞ്ഞിട്ടുണ്ട്, എന്നാൽ ഇപ്പോൾ ആ സാഹചര്യമല്ല. ഇത് താരങ്ങളെ മാനസികമായി സമ്മർദ്ദത്തിലാഴ്‌ത്തുന്നുണ്ട്. നിലവിൽ പ്രഭാതഭക്ഷണത്തിനായും പരിശീലനത്തിനും വേണ്ടി മാത്രമാണ് ഹോട്ടൽ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങുന്നത്. പരിശീലനമില്ലാത്ത ദിവസം മുറികളിൽ രസകരമായ കുഞ്ഞ് മത്സരങ്ങൾ ഞങ്ങൾ നടത്തും. സുരക്ഷയോടെയാണ് ഞങ്ങൾ ഇന്ത്യയിലെത്തിയതിന് ശേഷം പുറത്ത് പോയത്. അതും റെസ്റ്റോറന്റുകളിൽ നിന്ന് പുറം ലോകത്തെ കുറിച്ചും ഭക്ഷണത്തിന്റെ രുചി അറിയുന്നതിനും വേണ്ടി.- അദ്ദേഹം കൂട്ടിച്ചേർത്തു.