ഐസ്വാൾ: മിസോറാമിൽ മയക്കുമരുന്ന് കള്ളക്കടത്ത് തടഞ്ഞ് അസം റൈഫിൾ. മിസോറാമിലെ ചമ്പായിയിൽ നിന്നും 2.06 കോടി രൂപ വിലപിടിപ്പുള്ള 295.28 ഗ്രാം മയക്കുമരുന്നാണ് അസം റൈഫിൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. സംഭവത്തിൽ ഒരു മ്യാന്മർ പൗരൻ ഉൾപ്പെടെ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി അസം റൈഫിൾസിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു
അസം റൈഫിളിലും ചമ്പായിലെ എക്‌സൈസ് ആൻഡ് നർക്കോട്ടിക് വിഭാഗത്തിനും ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മറ്റു നടപടികൾക്കായി പ്രതികളെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. വരും ദിവസങ്ങളിലും മേഖലകളിൽ ശക്തമായ പരിശോധനകൾ നടത്തുമെന്ന് അസം റൈഫിൾ അറിയിച്ചു.