ന്യൂഡൽഹി: താജ്മഹലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ചരിത്ര പുസ്തകങ്ങളിലുള്ള തെറ്റായ വിവരങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. രാജാ മാൻ സിംഗിന്റെ കൊട്ടാരം തകർത്ത് പതിനേഴ് വർഷം എടുത്താണ് താജ്മഹൽ പണികഴിപ്പിച്ചത് എന്നാണ് ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതിന് വസ്തുത വിരുദ്ധമായിരിക്കെ ഇത്തരം പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടു. ഹിന്ദു സേന പ്രസിഡന്റ് സുർജിത് സിംഗ് യാദവാണ് ഹർജി സമർപ്പിച്ചത്. ഹർജിയിൽ തീരുമാനമെടുക്കാൻ ജസ്റ്റിസ് സതീഷ് ചന്ദർ ശർമ, ജസ്റ്റിസ് തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) യോട് നിർദേശിച്ചു.
രാജാ മാൻ സിങ്ങിന്റെ കൊട്ടാരം പൊളിച്ചാണ് ഷാജഹാൻ നിലവിലുള്ള താജ്മഹൽ പണിതതെന്നാണ് പാഠപുസ്തകങ്ങളിലടക്കം പരാമർശിച്ചിരിക്കുന്നത്. എന്നാൽ കൊട്ടാരം പൊളിക്കാതെ രൂപമാറ്റം വരുത്തുക മാത്രമാണ് ഷാജഹാൻ ചെയ്തത്. ഇതേ കാരണം കൊണ്ടാണ് കൊട്ടാര ചരിത്രകാരന്മാരുടെ വിവരണങ്ങളിൽ ഒരു വാസ്തുശില്പിയെക്കുറിച്ച് പരാമർശമില്ലാത്തതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
താജ്മഹലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട തെറ്റായ ചരിത്ര വസ്തുതകൾ ഇപ്പോഴും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്‌ഐ) യുടെ വെബ്‌സൈറ്റിൽ നിലനിൽക്കുന്നതായി ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. 1631-ൽ മുംതാസ് മഹലിന്റെ മരണത്തിന് ആറ് മാസത്തിന് ശേഷം മൃതദേഹം താജ്മഹലിന്റെ പ്രധാന ശവകുടീരത്തിലേക്ക് മാറ്റിയതായി എഎസ്ഐ പറയുന്നു. അതെ സൈറ്റിൽ തന്നെ 17 വർഷമെടുത്ത് 1648-ലാണ സ്മാരക സമുച്ചയം പൂർത്തിയായതെന്നും പറയുന്നു. കടക വിരുദ്ധമായ വസ്തുതകൾ വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്യാൻ ഹർജിയിൽ ആവശ്യപ്പെടുന്നു.
താജ്മഹലിന്റെ ശില്പിയായി ഉസ്താദ് അഹമ്മദ് ലാഹോരിയെ കുറിച്ച് പുസ്തകങ്ങളിൽ പരാമർശിക്കുന്നുണ്ടെങ്കിലും അതിനാവശ്യമായ തെളിവുകൾ ലഭ്യമല്ലെന്ന ഹർജിക്കാരൻ നടത്തിയ പഠനം സ്ഥാപിക്കുന്നു. ഷാജഹാന്റെ എല്ലാ കൊട്ടാര ചരിത്രകാരന്മാരും താജ്മഹലിന്റെ വാസ്തുശില്പിയുടെ പേര് പരാമർശിച്ചിട്ടില്ലെന്നത് എന്നത് വളരെ വിചിത്രമാണ്. താജ്മഹൽ ഷാജഹാന്റെ നിർമ്മിതി അല്ലാത്തതാണ് ഇതിന് കാരണമെന്നും
പൊതു താത്പര്യ ഹർജിയിൽ പറയുന്നു.