പാറ്റ്ന: ഭരണഘടന ശില്പിയായ ബി ആർ അംബേദ്കറിന് ഭാരതരത്ന ബഹുമതി നൽകാതിരിക്കാൻ കോൺഗ്രസ് പരമാവധി ശ്രമം നടത്തിയാതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് അധികാരത്തിലിരുന്ന കാലത്തോളം അദ്ദേഹത്തിന് ഭാരതരത്‌ന നൽകാൻ പാർട്ടി അനുവദിച്ചില്ല. അംബേദ്കർ പാർലമെന്റിൽ വരുന്നത് തടസ്സപ്പെടുത്താൻ പോലും കോൺഗ്രസ് ശ്രമിച്ചതായും അമിത്ഷാ കുറ്റപ്പെടുത്തി. മദ്ധ്യപ്രദേശിലെ നിയമസഭാ മണ്ഡലമായ ശിവപുരിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി
അബേദ്കർ ജീവിച്ചിരുന്ന കാലം മുഴുവനും കോൺഗ്രസ് അദ്ദേഹത്തെ അപമാനിച്ചു. ഇന്ന് അതെ പാർട്ടി അദ്ദേഹത്തെ ഫോട്ടോയുമായി കറങ്ങി നടക്കുകയാണ്. അബേദ്കറിന്റെ മഹത്തായ സ്മരണ നിലനിർത്താൻ നിരവധി പദ്ധതികളാണ് അദ്ദേഹത്തിന്റെ നാമധേയത്തിൽ ബിജെപി സമർപ്പിച്ചിട്ടുള്ളത്.
ഇന്ന് രാജ്യത്തുടനീളം പട്ടികജാതി വിഭാഗത്തിൽ (എസ്‌സി) ഏറ്റവും കൂടുതൽ എംപിമാരും എംഎൽഎമാരും ഉള്ളത് ബിജെപിക്കാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഷാ അഴിച്ചുവിട്ടത്. കോൺഗ്രസ് ഭരിച്ചപ്പോഴെല്ലാം അത് അവരുടെ വീടുകൾ നിറയ്‌ക്കാൻ മാത്രമാണ് പ്രവർത്തിച്ചത്. എന്നാൽ ബിജെപി ലക്ഷ്യമിട്ടത് എല്ലാം വിഭാഗങ്ങളുടെയും വികസനമാണ്. കർഷകർ, ദളിതർ, പിന്നാക്കക്കാർ, സ്ത്രീകൾ, ആദിവാസികൾ, യുവാക്കൾ എന്നിവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ബിജെപി സർക്കാർ നടപ്പിലാക്കിയത് അദ്ദേഹം കൂട്ടിച്ചേർത്തു.
മദ്ധ്യപ്രദേശിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നവംബർ 17 ന് നടക്കുക. ഡിസംബർ 3 നാണ് 230 അംഗ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ നിശ്ചയിച്ചിരിക്കുന്നത്.