മലയാള സിനിമയിലേക്ക് മടങ്ങിവരാനൊരുങ്ങി പ്രിയതാരം ജോമോൾ. ഉണ്ണിമുകുന്ദൻ നായകനാകുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ജയ് ഗണേഷിലൂടെയാണ് താരം അഭിനയത്തിലേക്ക് തിരിച്ചുവരുന്നത്. നടൻ ഉണ്ണിമുകുന്ദൻ തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്.
”മലയാള സിനിമയിലേക്ക് വീണ്ടും സ്വാഗതം.. ജോമോൾ ജയ് ഗണേഷ് ടീമിന്റെ ഭാഗമാകുന്നു.” എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ പോസ്റ്റ്. ഒപ്പം ജോമോളുടെ ജയ് ഗണേഷിലെ ക്യാരക്ടർ പോസ്റ്ററും താരം പങ്കുവച്ചിരുന്നു. അഭിഭാഷകയായാണ് ജോമോൾ ജയ് ഗണേഷിലെത്തുന്നത്.
കഴിഞ്ഞ വിനായകചതുർത്ഥി ആഘോഷവേളയ്‌ക്കിടെ ആയിരുന്നു ജയ് ഗണേഷ് ചിത്രത്തിന്റെ പ്രഖ്യാപനം. സിനിമയുടെ പൂജ വരുന്ന നവംബർ 10ന് നടക്കും. 11ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.















