തെന്നിന്ത്യയിൽ നിരവധി ആരാധകരുണ്ടായിരുന്ന താര ദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. നീണ്ടകാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. തുടർന്ന് ഇരുവരും വേർപിരിയുകയായിരുന്നു. വേർപിരിയൽ വാർത്ത ആരാധകരെ സാമന്തയാണ് അറിയിച്ചത്. ജീവിതത്തില്‍ ആരോഗ്യപ്രശ്നങ്ങൾ അടക്കം നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കിലും സിനിമയിൽ നിന്നും താരം വിട്ടു നിന്നിരുന്നില്ല. അതിനാൽ തന്നെ പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങുന്ന നടി കൂടിയാണ് സാമന്ത. പിരിഞ്ഞതിന് ശേഷം സാമന്തയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നാഗചൈതന്യക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം അപ്രത്യക്ഷമാവുകയായിരുന്നു. എന്നാൽ ഇപ്പോൾ പുതിയ നീക്കത്തിലൂടെ ആരാധകരെ വീണ്ടും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ് സാമന്ത.
വെള്ള ടബ് ടോപ്പും ജാക്കറ്റും പാന്റും ധരിച്ച സാമന്തയുടെ സ്റ്റെെലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇന്നലെ പുറത്തുവന്നത്. ഇതാണ് വീണ്ടും ചർച്ചയാകുന്നത്. നാഗ ചൈതന്യയുടെ ചെയ് എന്ന വിളിപ്പേര് സാമന്ത നേരത്തെ വാരിയെല്ലിന് സമീപം പച്ചകുത്തിയിരുന്നു. അടുത്തിടെ ടാറ്റൂ മായ്ച്ച് കളഞ്ഞ രീതിയില്‍ സാമന്തയുടെ ചിത്രങ്ങള്‍ വന്നത് വാര്‍ത്തയായിരുന്നു. എന്നാൽ ഇന്നലെ താരം പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോകളിൽ സാമന്ത ചെയ് എന്ന ടാറ്റൂ കാണിക്കുന്നത് കണാം. ഇപ്പോഴും സാമന്ത ടാറ്റൂ കളഞ്ഞില്ല എന്നത് തകര്‍ന്ന ബന്ധം വീണ്ടും തുടര്‍ന്നേക്കും എന്ന സൂചനയാണെന്നാണ് ആരാധകര്‍ പറയുന്നത്.
View this post on Instagram
2017 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. എന്നാൽ 2021 ൽ ഇരുവരും വേർപിരിയുകയായിരുന്നു. വേർപിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്ത ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നാഗചൈതന്യ മൗനം പാലിക്കുക മാത്രമാണ് ചെയ്തത്. സാമന്തയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് നാഗചൈതന്യക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം അപ്രത്യക്ഷമായെങ്കിലും നാഗചൈതന്യ ഇപ്പോഴും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലടക്കം സാമന്തക്കൊപ്പമുള്ള എല്ലാ ചിത്രങ്ങളും സൂക്ഷിച്ചിട്ടുണ്ട്.
View this post on Instagram
മുൻപ് ഇൻസ്റ്റഗ്രാമിൽ നിന്ന് ഒഴിവാക്കിയ ചില ചിത്രങ്ങൾ തിരിച്ചെത്തിയിരുന്നു. ആർക്കൈവ് ചെയ്ത ചിത്രങ്ങളാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്. ഇതിൽ ഏറെ ശ്രദ്ധേയമായത് ഇരുവരുടെയും വിവാഹ ഫോട്ടോയും സാമന്ത ഉൾപ്പെടുത്തിയതായിരുന്നു. ഇതോടെ ഇരുവരും വീണ്ടും ഒന്നിക്കുമോ എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ച് തുടങ്ങിയിരുന്നു. മജിലിയായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. അടുത്തിടെ കുഷി സിനിമുടെ പ്രമോഷൻ വേളയിൽ മജിലി ചിത്രത്തിൽ ഇരുവരും ഒന്നിച്ചുള്ള ഗാനം വേദിയിൽ ആലപിച്ചപ്പോൾ വളരെ ഞെട്ടലോടെയാണ് സാമന്ത ഗാനം കേട്ടത്. ഇതും സമൂഹ മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു. പിന്നാലെയാണ് പുതിയ വാർത്തയും എത്തിയിരിക്കുന്നത്.