വാഹനങ്ങളോട് ഏറ്റവും അധികം കമ്പനമുളള നടന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. പെര്‍ഫോമെന്‍സ് കാറുകള്‍, പ്രീമിയം എസ് യു വികള്‍, ആഡംബര കാറുകൾ തുടങ്ങി നിരവധി കാർ ശേഖരണം ദുൽഖറിനുണ്ട്. ആ നിരയിലേക്ക് ഏറ്റവും ഒടുവിലായി ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ സെവൻ സീരീസ് വാഹനം എത്തിയിരിക്കുകയാണ്. ഇതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളഇൽ വൈറലായി മാറിയിരിക്കുകയാണ്.
ദുൽഖറിന്റെ ‘369’ ഗ്യാരേജിലേക്ക് ബിഎംഡബ്ല്യുവിന്റെ അത്യാഡംബര സെഡാന്‍ വാഹനമായ സെവന്‍ സീരീസാണ് എത്തിയിരിക്കുന്നത്. ബിഎംഡബ്ല്യു 740ഐ എംസ്പോര്‍ട്ട് പതിപ്പാണ് ദുല്‍ഖര്‍ സല്‍മാന്‍ സ്വന്തമാക്കിയ മോഡല്‍. സെവന്‍ സീരീസിന്റെ 2023 പതിപ്പായ ഈ കാറിന്റെ ഷോറൂം വില 1.7 കോടി രൂപയാണ്. പുതിയ വാഹനത്തിനും അദ്ദേഹത്തിന്റെ ഇഷ്ടനമ്പറായ 369 തന്നെയാണ് എടുത്തിരിക്കുന്നത്. ചെന്നൈ (സൗത്ത് ഈസ്റ്റ്) ആര്‍ടിഒയിലാണ് കാർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
View this post on Instagram
മൂന്നു ലിറ്റര്‍ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 381 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമാണ് ദുൽഖറിന്റെ പുതിയ കാറിന്റെ പ്രത്യേകതകൾ.18 എച്ച്പി കരുത്തുള്ള 48വോള്‍ട്ട് ഇലക്ട്രിക് മോട്ടറും കാറിലുണ്ട്. എട്ട് സ്പീഡ് ഓട്ടമാറ്റിക്ക് ഗിയര്‍ബോക്‌സുള്ള ഈ വാഹനത്തിന് നൂറ് കടക്കാന്‍ വെറും 5.4 സെക്കന്റ് മാത്രം മതി.
പരമാവധി വേഗത മണിക്കൂറില്‍ 250 കിലോമീറ്റര്‍ ആണ്. നേരത്തെ നടന്‍മാരായ ആസിഫ് അലിയും ഫഹദ് ഫാസിലും നിവിന്‍ പോളിയും ബിഎംഡബ്ല്യു 7 സീരിസ് സ്വന്തമാക്കിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് മമ്മൂട്ടി ബെന്‍സ് എംഎംജി എ 45 എസ് 4 മാറ്റിക്ക് തങ്ങളുടെ 369 ഗാരേജില്‍ എത്തിച്ചത്.