തൃശൂർ ; ചാലക്കുടി വി.ആര്‍. പുരത്ത് വളര്‍ത്തു നായകള്‍ക്ക് വെട്ടേറ്റു. വി.ആര്‍.പുരം അംഗനവാടിക്ക് സമീപം താമസിക്കുന്ന പാക്രത്ത് ഗോപിയുടെയും അടുത്ത വീട്ടിലെ കോലോത്തുപറമ്പില്‍ വേലായുധന്റേയും വീട്ടിലെ വളര്‍ത്തു നായ്‌ക്കളെയാണ് മാരകായുധം കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ചിരിക്കുന്നത്. വീടിന് സമീപത്തുള്ള റോഡില്‍ വെച്ചാണ് ആക്രമണം നടന്നത്.
ഗോപിയുടെ നായയുടെ ശരീരത്തിൽ ഏകദേശം പതിനഞ്ചിലധികം സ്റ്റിച്ച് പുറത്തും അകത്ത് വേറേയും തുന്നലുണ്ട് . വേലായുധന്റെ വീട്ടിലെ നായക്ക് പത്തിലധികം സ്റ്റിച്ചും ഉണ്ട് . ഈ നായകള്‍ ആരേയും ഉപദ്രവിച്ചിട്ടില്ലെന്ന് വീട്ടുകാരും പരിസരവാസികളും പറയുന്നത്. എന്തോ മാരകായുധം കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച നിലയിലാണ് മുറിവുകള്‍.
വട്ടത്തിലാണ് രണ്ട് നായക്കളുടേയും മുറിവുകള്‍ കാണപ്പെടുന്നത്. ആഴത്തില്‍ ഇത്ര മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചതിന്റെ കാരണം എന്തെന്ന് വ്യക്തമല്ല.
മുൻപ് ഭീകരാക്രമണ പരിശീലനത്തിനായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എത്തുന്ന പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പരിശീലനം നടത്താൻ നായ്‌ക്കളെ ഉപയോഗിച്ചിരുന്നു . മൃഗങ്ങളുടെ കഴുത്തിൽ കുത്തിയും, വെട്ടിയുമാണ് ഇവർ പരിശീലിച്ചത് .
കർണാടകയിലെ കോൺഗ്രസ് എം എൽ എ തൻവീർ സയ്ദിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ഫർഹാൻ പാഷയ്‌ക്ക് കേരളത്തിൽ നിന്ന് ഭീകര പരിശീലനം ലഭിച്ചതും ഇത്തരത്തിലായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ട് തന്നെ തൃശൂരിലെ സംഭവം വിശദമായി അന്വേഷിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .















