ലോകകപ്പിലെ പ്രകടനവും ഇന്ത്യക്കെതിരായ ദയനീയ തോല്‍വിയെയും തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട് കായിക മന്ത്രി റോഷന്‍ റണതുംഗെ. ഇടക്കാല അദ്ധ്യക്ഷനായി മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ അര്‍ജുണ രണതുംഗയെ നിയമിച്ചിട്ടുണ്ട്. ഏഴു പേരടങ്ങുന്ന കമ്മിറ്റിയില്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയും ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റുമുണ്ട്.
ബോര്‍ഡിന്റെ സെക്രട്ടറി മോഹന്‍ ഡി സില്‍വ രാജിവച്ചതിന് പിന്നാലെയാണ് കായിക മന്ത്രി ബോര്‍ഡ് പിരിച്ചുവിട്ടത്.രണസിംഗെ പരസ്യമായി ബോര്‍ഡ് അംഗങ്ങളോട് രാജി ആവശ്യപ്പെടുകയായിരുന്നു. 302 റണ്‍സിന് ഇന്ത്യയോട് തോല്‍വി വഴങ്ങിയ ശേഷമായിരുന്നു തീരുമാനം.
തോല്‍വിക്ക് പിന്നാലെ ലങ്കന്‍ ബോര്‍ഡിന് മുന്നില്‍ ആരാധകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസിനും ഇതില്‍ ഇടപെടേണ്ടിവന്നിരുന്നു.ലോകകപ്പിൽ നിന്ന് ഏറെക്കുറെ പുറത്തായ നിലയിലാണ് ശ്രീലങ്കൻ ടീം. ഇന്ന് ബംഗ്ലാദേശിനെതിരെയാണ അവരുടെ മത്സരം.