അഗ്നിപർവ്വതത്തിൽ തീയില്ല, പിന്നെയോ? ലാവയ്ക്ക് പകരം ഐസ് ഒഴുകുന്ന 'അഗ്നി'പർവ്വതം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

അഗ്നിപർവ്വതത്തിൽ തീയില്ല, പിന്നെയോ? ലാവയ്‌ക്ക് പകരം ഐസ് ഒഴുകുന്ന ‘അഗ്നി’പർവ്വതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 12:33 pm IST
FacebookTwitterWhatsAppTelegram

പ്ലൂട്ടോ.. സൗരയൂഥത്തിൽ ഒമ്പതാമനായി നിറഞ്ഞുനിന്നിരുന്ന താരം. എന്നാൽ പെട്ടെന്നൊരു ദിവസം അവൻ സൗരയൂഥത്തിൽ നിന്ന് പുറത്തായി. ഒപ്പം പാഠപുസ്തകങ്ങളിൽ നിന്നും.. കുഞ്ഞനാണെന്ന ഒറ്റ കാരണത്താൽ ഗ്രഹമെന്ന സ്ഥാനം നഷ്ടപ്പെട്ടവനാണ് പ്ലൂട്ടോ. എന്നിരുന്നാലും ഭൂമിയിലെ മനുഷ്യർക്കിടയിൽ മാത്രമാണ് പ്ലൂട്ടോ ഒരു ഗ്രഹമല്ലാതായി മാറിയത്. കുഞ്ഞനാണെങ്കിലും അവൻ ഇപ്പോഴും അവിടെ തന്നെയുണ്ട്. അതുകൊണ്ട് പ്ലൂട്ടോയെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും ലോകത്തിന്റെ പലഭാഗത്തും പുരോഗമിക്കുകയാണ്.

പ്ലൂട്ടോയുടെ വ്യക്തവും സൂക്ഷ്മവുമായ ചിത്രമാണ് ഇപ്പോൾ നാസ പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇത്രമാത്രം തെളിച്ചമുള്ള ഒരു പ്ലൂട്ടോചിത്രം ഈ ലോകത്തിന് ലഭിച്ചിട്ടില്ല. നാസയുടെ ന്യൂ ഹോറിസോൺ സ്‌പേസ്‌ക്രാഫ്റ്റാണ് ചിത്രം പകർത്തിയിരിക്കുന്നത്. ന്യൂ ഹോറിസോണിൽ നിന്ന് ലഭിച്ച ചിത്രങ്ങളും വിവരങ്ങളും നിലവിൽ വിശകലനം ചെയ്യുകയാണ് ഗവേഷകർ. ഇതിനിടെയാണ് പുത്തനൊരു ‘അഗ്നി’പർവ്വതം പ്ലൂട്ടോയിൽ നിന്നും ശാസ്ത്രലോകം കണ്ടെത്തിയത്. പക്ഷെ ഈ ‘അഗ്നി’പർവ്വതത്തിന് ഒരു പ്രത്യേകതയുണ്ട്. പർവ്വതത്തിനുള്ളിൽ നിന്നും പുറത്തേക്കൊഴുകുന്നത് ലാവയല്ല. മറിച്ച് ഐസും വെള്ളവുമാണ്. പുതിയതായി കണ്ടെത്തിയ ഈ ‘അഗ്നി’പർവ്വതത്തിന് കിലാഡ്‌സെ കാൽഡേറ എന്നാണ് പേരിട്ടിരിക്കുന്നത്.

കിലാഡ്‌സെ കാൽഡേറ മുമ്പും കണ്ടെത്തിയിട്ടുണ്ടെങ്കിലും അതൊരു ഐസ്പർവ്വതമാണെന്ന് തിരിച്ചറിയുന്നത് ഇപ്പോഴാണ്. നേരത്തെ ഇത് ഇംപാക്ട് ക്രാറ്റർ ആണെന്നാണ് ശാസ്ത്രജ്ഞർ ധരിച്ചിരുന്നത്. അതായത് ഗ്രഹത്തിന്റെ ഉപരിതലത്തിൽ വന്ന് പതിക്കപ്പെടുന്ന ഉൽക്കാശില മൂലമുണ്ടാകുന്ന ഘടനയെയാണ് ഇംപാക്ട് ക്രാറ്റർ എന്ന് വിളിക്കുക.

പ്ലൂട്ടോയിൽ കാണുന്നത് ഇംപാക്ട് ക്രാറ്റർ അല്ലെന്ന സംശയം ഒരുസമയത്ത് ശാസ്ത്രജ്ഞർക്ക് അനുഭവപ്പെട്ടിരുന്നു. എന്നാൽ ഇംപാക്ട് ക്രാറ്റർ അല്ലെങ്കിൽ മറ്റെന്ത് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിരുന്നില്ല. എന്നാൽ പുതിയ വിശകലനങ്ങൾ അതിനെല്ലാം ഉത്തരം നൽകുന്നതാണ്. കിലാഡ്‌സെ കാൽഡേറ എന്ന ഈ ഐസ് പർവ്വതം രൂപപ്പെട്ടിട്ട് അധികം വർഷമായിട്ടില്ലെന്നാണ് മറ്റൊരു കണ്ടെത്തൽ. കാരണം പർവ്വതത്തിന് ചുറ്റുഭാഗത്ത് ഇപ്പോഴും വാട്ടർഐസ് കാണാൻ സാധിക്കും. അതായത് പർവ്വതം പൊട്ടിത്തെറിച്ചത് സമീപകാലത്താണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പ്ലൂട്ടോയിലെ മറ്റിടങ്ങളിലും സമാനമായ ഐസ് പർവ്വതങ്ങളുണ്ട്. റൈറ്റ് മോൺസ്, പിക്കാർഡോ മോൺസ് എന്നിവയാണത്.

Tags: volcanoSUBICEPluto
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies