എറണാകുളം: മദ്യപിച്ച് യാത്രക്കാരോട് അപമര്യാദയായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടർ പിടിയിൽ. ശ്രീമൂലനഗരം സ്വദേശി അനിയെയാണ് കാലടി പോലീസ് പിടികൂടിയത്. ആലുവ -മലയാറ്റൂർ റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് സെബാസ്റ്റ്യൻ ബസിലെ കണ്ടക്ടറാണ് ഇയാൾ.
ബസും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം വൈകീട്ട് 7.30 ഓടെയായിരുന്നു സംഭവം. യാത്രക്കാരുടെ പരാതിയെ തുടർന്നാണ് പോലീസ് അനിയെ പിടികൂടുന്നത്.















