ഡൽഹി: നിരോധനത്തെ ചോദ്യം ചെയ്ത ഇസ്ലാമിക ഭീകര സംഘടനയായ പിഎഫ്ഐയുടെ ഹർജി തള്ളി സുപ്രീം കോടതി. പോപ്പുലർ ഫ്രണ്ട് ആദ്യം ഡൽഹി ഹൈക്കോടതിയെ ആണ് സമീപിക്കേണ്ടതെന്നും ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. നിരോധനം ശരിവച്ച യുഎപിഎ ട്രൈബ്യൂണൽ ഉത്തരവിനെതിരെയായിരുന്നു പിഎഫ്ഐയുടെ ഹർജി.
ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിനെ കഴിഞ്ഞ വർഷമാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. നിരോധനം യുഎപിഎ ട്രൈബ്യൂണൽ ശരിവെക്കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു ഹർജി. ആദ്യം സമീപിക്കേണ്ടത് ഡൽഹി കോടതിയിൽ ആണ്. അതിന് ശേഷം വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാമെന്നുമാണ് കോടതിയുടെ നിർദ്ദശം.















