എറണാകുളം: കെഎസ്ആർടിസി പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയിൽ ചീഫ് സെക്രട്ടറിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഹാജരാകാൻ നിർദ്ദേശിച്ചിട്ടും ചീഫ് സെക്രട്ടറി ഹാജരായില്ല. കേരളീയ പരിപാടിയുടെ തിരക്കായതിനാൽ ഹാജരാകാൻ സാധിക്കില്ലെന്നാണ് ചീഫ് സെക്രട്ടറി കോടതിയെ അറിയിച്ചത്. നാണം കെടുത്തുന്ന നടപടിയാണിതെന്ന് കോടതി രൂക്ഷമായി വിമർശിച്ചു.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് രൂക്ഷ വിമർശനമുന്നയിച്ചത്. തുടർന്ന് ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. ഇതോടെ ഹർജി പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി.















