മണിരത്നത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ നിരവധി അപ്ഡേറ്റ്സുകളാണ് ഇന്ന് പുറത്ത് വിട്ടിരിക്കുന്നത്. കമലഹാസന്റെ പിറന്നാളിനോട് അനുബന്ധിച്ച് താരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ രാവിലെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ, സിനിമയിൽ ദുൽഖറും തൃഷയും ഉണ്ടാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇരുവരുടെയും ഫസറ്റ് ലുക്ക് പോസ്റ്ററും അണിയറക്കാർ പുറത്ത് വിട്ടിരിക്കുകയാണ്.
ഏത് വേഷത്തിലാകും ഇരുവരും എത്തുക എന്നത് വ്യക്തമല്ല. ദുല്‍ഖര്‍ നായകനായി നേരത്തെ മണിരത്നത്തിന്റെ സംവിധാനത്തില്‍ ഓ കാതല്‍ കണ്മണി എന്ന ചിത്രം വൻ വിജയമായിരുന്നു. തൃഷയും മണിരത്നത്തിന്റെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. താരങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചതിന് പിന്നാലെ വൻ ആവേശത്തിലാണ് ആരാധകർ.
ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ചിത്രത്തിന്റെ ഔദ്യോഗിക ടൈറ്റില്‍ പ്രഖ്യാപനവും നടക്കും. കമൽഹാസന്റെ പ്രൊഡക്ഷൻ കമ്പനിയായ രാജ് കമല്‍ ഫിലിംസ് ആണ് സമൂഹമാദ്ധ്യമത്തിലൂടെ ടൈറ്റില്‍ പ്രഖ്യാപനത്തെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയുടെ മേക്കിംഗ് വീഡിയോയ്ക്കൊപ്പമാണ് അണിയറ പ്രവർത്തകർ ഈ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്.