മധുരരാജയ്‌ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടർബോ. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രങ്ങളിൽ ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. സിനിമയ്‌ക്ക് വേണ്ടി പുതിയ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുടി വെട്ടിക്കുറച്ച്, കുറ്റി താടി വച്ച് സ്റ്റൈലിഷ് ലുക്കിലാണ് മെഗാസ്റ്റാർ. സിനിമയുടെ ഷൂട്ടിംഗിൽ ജോയിൻ ചെയ്യാൻ എത്തിയ മമ്മൂട്ടിയുടെ ലുക്ക് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ, ആരാധകർക്കായി സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പുറത്തു വിട്ടിരിക്കുന്ന വീഡിയോയിൽ ആക്ഷൻ രംഗങ്ങളും മമ്മൂട്ടിയുടെ ഇൻഡ്രോയുമെല്ലാം ഔട്ട് ഓഫ് ഫോക്കസായി കാണാം. കറുത്ത കാറും കൊന്തയും കറുപ്പ് ഷർട്ടിനൊപ്പം മുണ്ടും ഉടുത്താണ് മമ്മൂട്ടി സീനുകളിൽ പ്രത്യക്ഷപ്പെടുന്നത്. വ്യക്തമായി രംഗങ്ങൾ കാണാൻ കഴിയുന്നില്ലെങ്കിലും ആരാധകർ ആവേശത്തിലാണ്. സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തു വിടുന്നതോടെ സോഷ്യൽ മീഡിയയ്‌ക്ക് തീ പടരും എന്ന് ഉറപ്പായി കഴിഞ്ഞു. മേക്കിംഗ് വീഡിയോ കൂടി പുറത്തു വന്നതോടെ താരത്തിന്റെ ക്യാരക്ടർ ലുക്ക് കാണാനുള്ള ആവേശത്തിലാണ് സിനിമാ പ്രേമികൾ.
ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ടർബോയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. ഇതും സിനിമയുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നു. വിഷ്ണു ശർമയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം . എഡിറ്റിംഗ്-ഷമീർ മുഹമ്മദ്, സംഗീതം-ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ-ഷാജി നടുവേൽ, കോ ഡയറക്ടർ-ഷാജി പാടൂർ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിംഗ്, കോസ്റ്റ്യൂം ഡിസൈനർ-സെൽവിൻ ജെ, അഭിജിത്ത്, മേക്കപ്പ്-റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ-ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാജേഷ് ആർ കൃഷ്ണൻ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.















