ലോകകപ്പിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിനിടെ ഡാൻസ് ചെയ്ത് വിരാട് കോഹ്ലി. ഭാര്യയും നടിയുമായി അനുഷ്‌കാ ശർമ്മയുടെ ഐൻവായി ഐൻവായി എന്ന ഗാനത്തിനാണ് താരം ചുവടുവച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്‌സിൽ ഐൻവായി ഐൻവായി എന്ന ഗാനം സ്‌റ്റേഡിയത്തിൽ മുഴങ്ങി കൊണ്ടിരിക്കുമ്പോൾ താരം ഫീൽഡ് ചെയ്യുകയായിരുന്നു. എന്നാൽ പാട്ട് ആവേശം നിറച്ചതോടെയാണ് താരം ചുവടുവച്ചത്. ക്രീസിൽ ഡാൻസ് ചെയ്ത കോഹ്ലിയെ ആർപ്പുവിളികളോടെയാണ് ആരാധകർ പ്രോത്സാഹിപ്പിച്ചത്. ഡാൻസും ശേഷമുളള ചിരിയും ഇതിനൊടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.
സമൂഹമാദ്ധ്യമങ്ങളിൽ വൈയറലായ ഈ വീഡിയോയ്‌ക്ക് വ്യത്യസ്തങ്ങളായ അടിക്കുറിപ്പുകളാണ് ആരാധകർ നൽകിയത്. വിരാടും അനുഷ്‌കയും സിനിമ ചെയ്യണം അല്ലെങ്കിൽ കഥകൾ എഴുതണം, എന്ത് സുന്ദരനാണ് കോഹ്ലി, ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ. വിവിധ ഗാനങ്ങൾക്ക് താരം ഇതിനു മുൻപും ഗ്രൗണ്ടിൽ ചുവടുകൾവച്ചിട്ടുണ്ട്.