ദക്ഷിണാഫ്രിക്കക്കെതിരെയുളള മിന്നും ജയത്തിന് പിന്നാലെ ഇന്ത്യൻ ബൗളർമാരെ പ്രശംസിച്ച് മുൻ പാകിസ്താൻ ഫാസ്റ്റ് ബൗളർ ഷൊയ്ബ് അക്തർ. ലോകകപ്പിലെ ഇന്ത്യൻ ബൗളിംഗ് നിരയുടെ അത്യുഗ്രൻ പ്രകടനമാണ് താരത്തെ അത്ഭുതപ്പെടുത്തിയത്. ലോകകപ്പിൽ ബാറ്റർമാരെ പോലെ ഇന്ത്യൻ ബോളർമാരും തിളങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മത്സരത്തിൽ ബാറ്റർമാർ മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്നതോനൊടെപ്പം തന്നെ ബൗളർമാരും തിളങ്ങാറുണ്ട്. പക്ഷേ മത്സരം ജയിച്ചാൽ വിജയത്തിന്റെ ക്രെഡിറ്റ് ബാറ്റർമാർക്കാണ് എല്ലാവരും നൽകുന്നത്. ബാറ്റർമാർക്ക് വേണ്ടി ചെയ്യുന്നതുപോലെ ഇന്ത്യൻ ബൗളർമാരെയും അടിസ്ഥാനപരമായി പരിഗണിക്കേണ്ട സമയമാണിത്. ഇന്ത്യൻ ക്രിക്കറ്റിൽ ഫാസ്റ്റ് ബൗളിംഗ് ആഘോഷിക്കേണ്ട സമയമാണിത്, കാരണം ടീമിന്റെ നിർണായക ഘട്ടങ്ങളിൽ ഇവർ കാഴ്ചവയ്‌ക്കുന്നത് മികച്ച പ്രകടനമാണ്. അക്തർ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.