കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. 818.5 ഗ്രാം സ്വർണവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് സ്വദേശി ആഷിഫ് മുണ്ടക്കൂലാണ് പിടിയിലായത്.
കഴിഞ്ഞ ആഴ്ചയും കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. ലക്ഷങ്ങൾ വിലവരുന്ന സ്വർണവുമായി യുവതിയെയാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശിനിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. 67.72 ലക്ഷം രൂപ വിലവരുന്ന 1125 ഗ്രാം സ്വർണമാണ് പിടിച്ചത്