തിരുവനന്തപുരം: നിരന്തരമായി വേട്ടയാടലുകൾക്ക് വിധേയനാകുന്ന സുരേഷ് ഗോപിക്ക് പിന്തുണയുമായി നടൻ ബാല. സുരേഷ് ഗോപിയെ വ്യക്തിപമായി അറിയാമെന്നും ഒരുപാട് നന്മകൾ ചെയ്യുന്ന മനുഷ്യനാണെന്നും ബാല പറഞ്ഞു. എന്ത് വിവാദങ്ങൾ സൃഷ്ടിച്ചാലും നന്മ ചെയ്യുന്ന വ്യക്തിയാണെങ്കിൽ ദൈവം നോക്കിക്കോളുമെന്നും ബാല പ്രതികരിച്ചു.
‘ഇത്രയധികം നന്മ ചെയ്തിട്ടുള്ള ഒരാൾ. സുരേഷേട്ടനെ എനിക്ക് വ്യക്തിപരമായി അറിയാം. ഒരുപാട് നന്മകൾ അദ്ദേഹം ചെയ്തിട്ടുണ്ട്. ഇത് പോലെ നന്മ ചെയ്യുന്നത് ഒരു ക്വാളിറ്റിയാണ്. അത് ഒരു രാഷ്ട്രീയ പ്രവർത്തനമാണ്’.
‘എന്താണ് രാഷ്ട്രീയം? നേടുന്നതല്ല രാഷ്ട്രീയം, കൊടുക്കുന്നതാണ് രാഷ്ട്രീയം. അത് ആര് നന്നായി ചെയ്യുന്നവോ അവർക്ക് നന്മയുണ്ടാകും. ദൈവം എന്ന ഒരാളുണ്ട്. എന്ത് വിവാദങ്ങൾ സൃഷ്ടിച്ചാലും നന്മ ചെയ്യുന്ന വ്യക്തിയാണെങ്കിൽ ദൈവം നോക്കിക്കോളും’- ബാല പറഞ്ഞു.