ജനപ്രിയ നായകൻ ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ബാന്ദ്രക്കായി ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ. തെന്നിന്ത്യൻ താരസുന്ദരി തമന്ന ഭാട്ടിയയാണ് ചിത്രത്തിൽ ദിലീപിന്റെ നായകയായി എത്തുന്നത്. 10 ന് ബാന്ദ്ര തിയറ്ററുകളിലെത്തും. ഇതിനോടകം പുറത്തുവന്ന സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പുറത്തിറങ്ങി.
ഗായിക ശ്വേതാ മേനോനും കപിൽ കപിലനും ചേർന്ന് ആലപിച്ചിരിക്കുന്ന വാർമേഘമേ എന്ന ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത്. ശശി കുമാറിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സാം സി.എസ് ആണ്. നേരത്തെ പുറത്തുവിട്ട റക്ക റക്ക എന്ന ഗാനം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോ ഇതിനോടകം കണ്ടു കഴിഞ്ഞത്.
രാമ ലീല എന്ന ചിത്രത്തിന് ശേഷം ദിലീപ് നായകനായി എത്തുന്ന അരുൺ ഗോപി ചിത്രമാണ് ബാന്ദ്ര. തമന്നയുടെ ആദ്യ മലയാള ചിത്രമാണിത്. ദിനോ മോറിയ, ലെന, രാജ്വീർ അങ്കൂർ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരിദിനോ മോറിയ, ലെന, രാജ്വീർ അങ്കൂർ സിംഗ്, ധാരാ സിംഗ് ഖുറാന, അമിത് തിവാരി, മംമ്ത തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഉദയ കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വിനായക അജിത്ത് ആണ്. ദിലീപിന്റെ 147-ാം ചിത്രമാണ് ബാന്ദ്ര. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ സംഘട്ടനങ്ങൾ ഒരുക്കുന്നത് അൻപ്അറിവ്, ഫിനിക്സ് പ്രഭു, മാഫിയ ശശി എന്നിവരാണ്.















