എൽ കെ അദ്വാനിക്ക് 96-ാം പിറന്നാള്‍; 'സമഗ്രതയുടെയും അർപ്പണബോധത്തിന്റെയും പ്രകാശഗോപുരം': ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

എൽ കെ അദ്വാനിക്ക് 96-ാം പിറന്നാള്‍; ‘സമഗ്രതയുടെയും അർപ്പണബോധത്തിന്റെയും പ്രകാശഗോപുരം’: ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 01:00 pm IST
PM Modi

PM Modi

FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാഷ്‌ട്രതന്ത്രജ്ഞനും മുതിർന്ന ബിജെപി നേതാവുമായ ലാല്‍കൃഷ്ണ അദ്വാനിക്ക് ഇന്ന് 96-ാം പിറന്നാൾ. എൽകെ അദ്വാനിയുടെ 96-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്‌ട്രത്തെ ശക്തിപ്പെടുത്തുന്നതിന് മഹത്തായ സംഭാവനകൾ നൽകിയ ശ്രീ.ലാല്‍ കൃഷ്ണ അദ്വാനിജിക്ക് ദീര്‍ഘായുസും ആരോഗ്യവും നേരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

“എൽ.കെ. അദ്വാനിജിക്ക് ജന്മദിനാശംസകൾ. രാഷ്‌ട്രത്തെ ശക്തിപ്പെടുത്തുന്നതിന് മഹത്തായ സംഭാവനകൾ നൽകിയ അദ്ദേഹം സമഗ്രതയുടെയും അർപ്പണബോധത്തിന്റെയും പ്രകാശഗോപുരമാണ്. അദ്ദേഹത്തിന്റെ ദർശനാത്മകമായ നേതൃത്വം ദേശീയ പുരോഗതിയും ഐക്യവും ഉയർത്താൻ കാരണമായി. അദ്വാനി ജിയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവും നേരുന്നു. രാഷ്‌ട്രത്തെ കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ 140 കോടി ഇന്ത്യക്കാരെ പ്രചോദിപ്പിക്കുന്നതാണ്,” മോദി എക്‌സിൽ കുറിച്ചു.

പ്രധാനമന്ത്രിയ്‌ക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എൽകെ അദ്വാനിയ്‌ക്ക് ആശംസകൾ നേർന്നു. അദ്ദേഹം എല്ലാ ബിജെപി പ്രവർത്തകർക്കും പ്രചോദനത്തിന്റെ ശാശ്വത ഉറവിടമാണെന്ന് അമിത് ഷാ എക്സിൽ കുറിച്ചു.

“ലാൽ കൃഷ്ണ അദ്വാനിജിക്ക് ജന്മദിനാശംസകൾ. അദ്വാനിജി, തന്റെ അശ്രാന്ത പരിശ്രമവും സംഘടനാപരമായ വൈദഗ്ധ്യവും കൊണ്ട് പാർട്ടിയെ പരിപാലിക്കാനും പ്രവർത്തകരെ കെട്ടിപ്പടുക്കാനുമായി പ്രവർത്തിച്ചു. ബിജെപിയുടെ തുടക്കം മുതൽ അധികാരത്തിലെത്തുന്നത് വരെയുള്ള അദ്വാനിജിയുടെ അതുല്യമായ സംഭാവനയാണ് ഓരോ തൊഴിലാളികളുടെയും പ്രചോദനം. അദ്ദേഹത്തിന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. ”ഷാ എഴുതി.

1927 നവംബര്‍ എട്ടിന് ഇന്ന് പാകിസ്താന്റെ ഭാഗമായ കറാച്ചിയിലെ സിന്ധ് പ്രവശ്യയിലായിരുന്നു അദ്വാനിയുടെ ജനനം. രാഷ്‌ട്രീയ സ്വയം സേവക് സംഘത്തിന്റെ (ആർഎസ്എസ്) സന്നദ്ധപ്രവർത്തകനായാണ് അദ്വാനി തന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. ലാൽ കൃഷ്ണ അദ്വാനി നടത്തിയ രഥ യാത്രകള്‍ ബിജെപിയുടെ വളര്‍ച്ചയിലെ നാഴികക്കല്ലുകളാണ്. 1998-നും 2004-നും ഇടയിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരുന്നു. 2002 മുതല്‍ 2004 വരെ അടൽ ബിഹാരി വാജ്‌പേയിയുടെ കീഴിൽ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായും അദ്വാനി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലാൽ കൃഷ്ണ അദ്വാനിയുടെ ജീവിതം ഭാരതീയ ജനതാപാർട്ടിയുടെ ചരിത്രം കൂടിയാണ്. 2015ൽ അദ്വാനിക്ക് ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.

Tags: pm modimodiLK AdvaniLK Advani birthday
ShareTweetSendShare

More News from this section

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

Latest News

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies