ഡെറാഡൂൺ ; ഉത്തരാഖണ്ഡിലെ കോളേജുകളിൽ എബിവിപിയുടെ വിജയക്കുതിപ്പ് . സംസ്ഥാനത്തെ 120 കോളേജുകളിലെ 113 കോളേജുകളിലാണ് വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പ് നടന്നത് . ഇതിൽ 56 കോളേജുകളിൽ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എബിവിപി) പ്രസിഡന്റ് സ്ഥാനം നേടി. 19 കോളേജുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾ വിജയികളായി .
കുമയൂണിലെ ഏറ്റവും വലിയ കോളേജായ ഹൽദ്‌വാനി എംബിപിജി കോളേജിൽ ഏറെ നാളുകൾക്ക് ശേഷം എബിവിപി വിജയിച്ചു. കോൺഗ്രസ് പിന്തുണച്ച സ്വതന്ത്രനായ സഞ്ജയ് ജോഷിയെ പരാജയപ്പെടുത്തി എബിവിപിയുടെ സൂരജ് റമോള 17 വോട്ടിനാണ് വിജയിച്ചത് . രാംനഗറിൽ എൻഎസ് യു ഐയും നൈനിറ്റാൾ ഡിഎസ്ബി കോളജിൽ എബിവിപിയും വിജയിച്ചു. ഹൽദ്വാനിയിലെ വനിതാ ഡിഗ്രി കോളേജിലും ഹൽദുചൗദിലെ ലാൽ ബഹാദൂർ ശാസ്ത്രി മഹാവിദ്യാലയത്തിലും എബിവിപി സ്ഥാനാർത്ഥികൾ വിജയികളായി.
ആറ് ജില്ലകളിലെ 56 കോളേജുകളിലെ 26 ലും എബിവിപി ജേതാക്കളായി . എൻഎസ്‌യുഐ 14ലും സ്വതന്ത്ര പ്രസിഡന്റും 8ലും വിജയിച്ചു. സ്വതന്ത്ര, എൻ.എസ്.യു.ഐ സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ അവർക്കൊപ്പം ജനറൽ സെക്രട്ടറി സ്ഥാനങ്ങളിലും മറ്റ് സ്ഥാനങ്ങളിലും എ.ബി.വി.പി ആധിപത്യം പുലർത്തി.
ഡെറാഡൂണിലെ ഏറ്റവും വലിയ കോളേജായ ഡിഎവി കോളേജിൽ ജനറൽ സെക്രട്ടറിയുൾപ്പെടെയുള്ള സ്ഥാനങ്ങളും എബിവിപിയ്‌ക്കാണ് .കോളേജ് വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയം നേടിയ സ്ഥാനാർത്ഥികളെ അഭിനന്ദിച്ച മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി, വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ എബിവിപിയ്‌ക്കൊപ്പം പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.















