യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിങ്ങനെ നാല് തീർത്ഥാടന കേന്ദ്രങ്ങളെ ചാർ ധാം എന്നറിയപ്പെടുന്നു ,ചാർധാം ദർശനം അതിശ്രേഷ്ഠ ദർശനമാണ്.
ഓരോ ഭക്തനും കേദാർ ദർശനത്തിനായി ഓം പശുപതയേ നമഃ ജപിച്ച് എത്തുന്ന ജ്യോതിർലിംഗ ക്ഷേത്രം.
ബദ്രരീനാഥ് പുലര്‍ച്ചെ നാലു മണിക്കും കേദാർ നാഥ് രാവിലെ എട്ട് മണിക്കുമാണ് തുറക്കുന്നത്. കേദാർനാഥ് ക്ഷേത്രം ദർശിച്ചതിനു ശേഷം മാത്രമെ ബദരിനാഥ് ക്ഷേത്രം ദർശിക്കാൻ പാടുള്ളൂ. ഹിമാലയത്തിലേക്കുള്ള പ്രവേശനകവാടം (The gateway to the Himalayas) എന്ന് അറിയപ്പെടുന്ന പുണ്യഭൂമിയിൽ നിന്നാണ് ഭക്തർ കേദാർനാഥ് ക്ഷേത്ര ദർശനത്തിന് പോകുന്നത്. ഋഷികേശിലാണ് താപസികൾ തപസ്സനുഷ്ഠിച്ചിരുന്നത്. ഇവിടെ ഇപ്പോഴും ഭക്തർ തപസ്സിരിക്കുന്നുണ്ട്. ഋഷികേശ് മുതൽ കേദാർനാഥ് വരെ: 223 കി.മീ ആണ് യാത്ര.
ബദരിനാഥ്, കേദാർനാഥ് , ഗംഗോത്രി, യമുനോത്രി എന്നീ പൂണ്യസ്ഥലങ്ങളിലേക്കുമുള്ള തുടക്കസ്ഥാനമാണ് ഋഷികേശം. ഇവിടെ നിന്ന് നൂറ്റി എൺമ്പത്തിരണ്ട് കിലോമീറ്റർ അകലെയാണ് ഗുപ്തകാശി . ഗുപ്തകാശിയിൽ പോയി മഹാദേവനെ തൊഴുതു കാഞ്ചി കാമാക്ഷി അമ്മയോടും അനുവാദം വാങ്ങി വേണം ഭക്തർ കേദാർ ദർശനത്തിന് പോകാൻ.
വാരണാസിയിൽ (കാശി) ഉള്ളതിന് സമാനമായ ശിവദേവന് സമർപ്പിച്ചിരിക്കുന്ന പുരാതന വിശ്വനാഥ ക്ഷേത്രത്തിന് പേരുകേട്ടതാണ് ഇവിടെ അറിയപ്പെടുന്ന ശിവന്റെയും പാർവതിയുടെയും അർദ്ധപുരുഷന്റെ അർദ്ധസ്ത്രീ രൂപമായ അർദ്ധനാരേശ്വരനാണ് സമർപ്പിച്ചിരിക്കുന്നത് .പഞ്ചപാണ്ഡവർ യുദ്ധത്തിലെ അന്യായമായ സംഭവങ്ങളിൽ അവരോട് ദേഷ്യപ്പെട്ടതിനാൽ ശിവൻ പഞ്ചപാണ്ഡവരെ കാണാൻ തയ്യാറായില്ല. അതിനാൽ, കാശിയിൽ വച്ച് അവരെ കണ്ടുമുട്ടുന്നത് ഒഴിവാക്കി, ഉത്തരാഖണ്ഡിലെ ഗുപ്തകാശിയിലേക്ക് കാള നന്ദിയായി ആൾമാറാട്ടം നടത്തി. എന്നാൽ പാണ്ഡവർ മഹാദേവനെ ഗുപ്തകാശിയിലേക്ക് പിന്തുടരുകയും നന്ദിയുടെ വേഷംമാറി അവനെ തിരിച്ചറിയുകയും ചെയ്തു.
രണ്ടാമത്തെ പാണ്ഡവ സഹോദരനായ ഭീമൻ , നന്ദിയെ അതിന്റെ വാലിലും പിൻകാലുകളിലും പിടിക്കാൻ ശ്രമിച്ചപ്പോൾ , നന്ദി ഗുപ്തകാശിയിൽ നിന്ന് നിലത്തേക്ക് (ഒളിക്കാനുള്ള ഒരു ഗുഹയിൽ) അപ്രത്യക്ഷനായി, പക്ഷേ പിന്നീട് അഞ്ച് വ്യത്യസ്ത രൂപങ്ങളിൽ ശിവനായി അവതരിച്ചു, അതായത് കേദാർനാഥിലെ ഹമ്പ് , രുദ്രനാഥിൽ മുഖം , തുംഗനാഥിൽ ആയുധങ്ങൾ ( രാവണൻ മഹാദേവനെ പ്രീതി പെടുത്താൻ തപസ്സു ചെയ്ത സ്ഥലം ,ശ്രീ രാമചന്ദ്രദേവൻ രാവണനെ വധിക്കാനുള്ള ശക്തി ലഭിക്കാനായി തപസ്സു ചെയ്ത സ്ഥലം) , മധ്യമഹേശ്വരിൽ പൊക്കിളും വയറും , കൽപേശ്വരിൽ പൂട്ടുകൾ . മന്ദാകിനി നദിയുടെ തീരത്തുള്ള ഈ സ്ഥലത്തിന് ഗുപ്തകാശി (മറഞ്ഞിരിക്കുന്ന കാശി) എന്ന പേര് ലഭിച്ചത് ശിവന്റെ അപ്രത്യക്ഷമായ പ്രവൃത്തിയാണ് . ഭാഗീരഥി നദിയുടെ മുകൾ ഭാഗത്ത് ഉത്തരകാശി (വടക്കൻ കാശി) എന്നറിയപ്പെടുന്ന മറ്റൊരു കാശിയുണ്ട് .ഗുപ്തകാശിയിൽ എത്തുന്ന ഭക്തർ പ്രാർത്ഥിക്കുന്നത് കാശിയിലും കാഞ്ചിയും കാമാക്ഷി ക്ഷേത്രം കൂടിയാണ് (കാശിയും ,കാഞ്ചീപുരം) ശിവന്റെ രണ്ട് കണ്ണുകളായി കണക്കാക്കപ്പെടുന്നു. 1669-ൽ മുഗൾ ചക്രവർത്തി ഔറംഗസീബ് കാശി വിശ്വനാഥ ക്ഷേത്രം തകർത്ത് ഗ്യാൻവാപി ( ജ്ഞാൻ വാപി ) മസ്ജിദ് നിർമ്മിച്ചപ്പോൾ (അദ്ദേഹം വാരണാസിയെ മൊഹമ്മദാബാദ് എന്ന് പുനർനാമകരണം ചെയ്തു) ശിവലിംഗം സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി ഗുപ്തകാശിയിലേക്ക് മാറ്റി എന്നാണ് മറ്റൊരു ഐതിഹ്യം .
ശിവനെ വ്യത്യസ്ത രൂപങ്ങളില്‍ ആരാധിക്കുന്ന ക്ഷേത്രങ്ങളാണ് പഞ്ചകേദാര്‍ ക്ഷേത്രങ്ങള്‍. കേദാർനാഥ്, തുംഗനാഥ്, രുദ്രനാഥ്, മധ്യമഹേശ്വര്, കൽപേശ്വര് എന്നി ക്ഷേത്രങ്ങൾ ഉൾപ്പെടുന്നു. കേദാര്‍നാഥ് ധാം എന്നും അറിയപ്പെടുന്ന ഇത് ചോട്ടാ ചാര്‍ ധാം തീര്‍ത്ഥാടന സ്ഥാനമാണ്. കേദാർനാഥ് ദർശനം കഴിഞ്ഞാൽ പശുപതിനാഥ് ക്ഷേത്രവും ദർശിക്കാനുള്ള സൗഭാഗ്യം ഭക്തർക്ക് കൈവരുന്നു. മഞ്ഞുകാലത്ത് കല്‍പേശ്വര്‍ ഒഴികെയുള്ള ഇടങ്ങളില്‍ പ്രവേശനം സാധ്യമല്ല. ഈ സമയത്ത് ഉഖിമഠത്തിലെ ഓംകാരേശ്വർ ക്ഷേത്രത്തിൽ കേദാർനാഥിന്റെ പ്രതീകാത്മക ശിവലിംഗം ആരാധിക്കുന്നു. കേദാർനാഥിലെത്തി ക്ഷേത്രപാലകനായ കാലഭൈരവനോട് അനുവാദം വാങ്ങി വേണം ജ്യോതിർലിംഗ ദർശനം നടത്തുവാൻ .പഞ്ചപാണ്ഡവരും ഒരു നായി കുട്ടിയുമായാണ് മഹാദേവനെ ദർശിച്ചതിനാൽ സർവ്വ ചരാചരങ്ങളും തുല്യരാണിവിടെ .തൊഴു തിറങ്ങുന്ന ഭക്തർ ഓം പശുപതയേ നമഃ പറഞ്ഞ് ക്ഷേത്രത്തെ പ്രദക്ഷിണം വച്ച് ക്ഷേത്രത്തിനു മുകളിലെ കൊടിക്കൂറയെ നോക്കി തൊഴുതാൽ നേപ്പാളിലെ പശുപതിനാഥ ക്ഷേത്രത്തിലും പ്രാർത്ഥന എത്തി എന്നു പറയാം. കേദാർ രാഗത്തിലാണ് ഇവിടെ കേദാർ ബാബയെ സ്തുതിക്കുന്നത്. കേദാര രാഗത്തിലാണ് ഭഗവാൻ വിഷ്ണു ദ്വാരകയെ പുല്ലാംകുഴൽ വായിച്ച് ഭ്രമിപ്പിച്ചത്.
മഹാഭിഷേക പൂജയോട് കൂടി നട തുറന്ന് ശിവാപരാധക്ഷമാപണ സ്ത്രോത്തത്തോടെ നട അടയ്‌ക്കുന്ന മഹാക്ഷേത്രം .ഇരുപത് പൂജാരിമാരാണ് കേദാർ ബാബയെ പരിചരിക്കുന്നത്.
പഞ്ചകേദാറുകളില്‍ ദര്‍ശനം നടത്തിയ ശേഷം മാത്രം ഭക്തർ ബദരീനാഥ് ക്ഷേത്രത്തിൽ വിഷ്ണുവിനെ സന്ദര്‍ശിക്കണമെന്നാണ് പറയപ്പെടുന്നത്.
ഋഷികേശിൽ നിന്ന് കേദാർനാഥിലേക്കുള്ള പാത (223 കിലോമീറ്റർ)
ഋഷികേശ് → ദേവപ്രയാഗ് (70 കിമീ) → ശ്രീനഗർ (35 കിമി) → രുദ്രപ്രയാഗ് (34 കിമി) → ദിൽവാര (9 കിമി) → അഗസ്തമുനി (10 കിമി) → കുണ്ഡ്→ (15 കിമീ) → ഗുപ്തകാശി (1 കിമീ സോപാന) (3 കിലോമീറ്റർ) → ഗൗരികുണ്ഡ് (5 കിലോമീറ്റർ) → ജംഗിൾ ചട്ടി (6 കിലോമീറ്റർ) → ഭീംബലി (4 കിലോമീറ്റർ) → ലിഞ്ചൗലി (3 കിലോമീറ്റർ) → കേദാർനാഥ് ബേസ് ക്യാമ്പ് (4 കിലോമീറ്റർ) → കേദാർനാഥ്.
കേദാർനാഥിലേക്ക് ഹെലികോപ്റ്ററിൽ എത്തിച്ചേരാവുന്ന ചില പ്രധാന സ്ഥലങ്ങൾ ഇവയാണ്: ഡെറാഡൂൺ, ഗുപ്ത്കാശി, സിർസി, ഫാറ്റ.
എഴുതിയത് ജോക്സി ജോസഫ്















