പൃഥ്വിരാജിന്റെ വാഹനങ്ങളുടെ കൂട്ടത്തിലേക്ക് ഇനി പോര്‍ഷെയുടെ 911 ജി.ടി.3 ടൂറിങ്ങും. ജര്‍മന്‍ ആഡംബര സൂപ്പര്‍ കാര്‍ നിര്‍മാതാക്കളായ പോര്‍ഷെയുടെ സ്പോർട്സ് മോഡലാണിത്. മാനുവല്‍ ട്രാന്‍സ്മിഷന്‍ മോഡലാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്. ഏകദേശം 3.20 കോടി രൂപയാണ് ഇന്ത്യയില്‍ ഈ വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. എന്നാല്‍, ഉപയോക്താക്കളുടെ താത്പര്യത്തിന് അനുസരിച്ചുള്ള കസ്റ്റമൈസേഷന്‍ സാധ്യതകൾ ഈ വാഹനത്തിനുണ്ട്. അതിനനുസരിച്ച് വിലയിലും മാറ്റമുണ്ടാകും. പോര്‍ഷെ 911 കാബ്രിയോലെ ഇതിന് മുൻപ് പൃഥ്വിരാജ് സ്വന്തമാക്കിയിട്ടുണ്ട്.
4.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് 911 ജി.ടി.3 ടൂറിങ്ങിനുള്ളത്. 502 ബി.എച്ച്.പി. പവറും 470 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍. ആറ് സ്പീഡ് ഗിയർബോക്സ് ട്രാൻസ്മിഷൻ നല്‍കിയിട്ടുള്ള വാഹനത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 320 കിലോമീറ്ററാണ്.