ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ ഇതിഹാസ വനിത താരം. ഏഴു തവണ ലോക ചാമ്പ്യനായ മെഗ് ലാനിംഗാണ് 31-ാം വയസില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കുന്നത്. രണ്ടു ഏകദിന ലോകപ്പുകളിലും 5 ടി20 ലോകകപ്പിലും ഓസ്‌ട്രേലിയ ചാമ്പ്യാന്മാരായപ്പോള്‍ ലാനിംഗ് ടീമിലെ നിര്‍ണായക താരമായിരുന്നു. ഇതില്‍ നാലു ടി20 കിരീടത്തിലും ഒരു ഏകദിന കിരീടത്തിലും ടീം മുത്തമിടുമ്പോള്‍ ഓസ്‌ട്രേലിയയെ നയിച്ചിരുന്നത് ലാനിംഗ് ആയിരുന്നു. 182 തവണ ക്യാപ്റ്റനായ ലാനിംഗ് അവരുടെ മികച്ച നായികമാരില്‍ ഒരാളാണ്.
2010ല്‍ 18-ാം വയസില്‍ ഓസ്‌ട്രേലിയക്കായി അരങ്ങേറിയ ലാനിംഗ് ഇതുവരെ 241 മത്സരങ്ങള്‍ അവര്‍ക്കായി കളിച്ചിട്ടുണ്ട്. ആറു ടെസ്റ്റ്, 103 ഏകദിനം, 132 എകദിനമടക്കമാണിത്. 21-ാം വയസില്‍ ക്യാപ്റ്റനായ ലാനിംഗ് ഓസ്‌ട്രേലിയയുടെ പ്രായം കുറഞ്ഞ വനിത സെഞ്ച്വറിയനുമാണ്. നാലായിരത്തിലധിം ഏകദിന റണ്‍സ് സ്‌കോര്‍ ചെയ്ത താരത്തിന്റെ ആവറേജ് 53.51 ആണ്. 92.20 ആണ് സ്‌ട്രൈക്ക് റേറ്റ്.
ടി20യില്‍ ഏറ്റവും അധികം റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാണ് ലാനിംഗ്. രണ്ടു സെഞ്ച്വറിയടക്കം 3405 റണ്‍സെടുത്തു.’അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം ഏറെ ബുദ്ധിമുട്ടേറിയതാണ്. പക്ഷേ എനിക്കു തോന്നു ഇതാണ് അതിനുള്ള നല്ല സമയമെന്ന്. 13 വര്‍ഷത്തെ ക്രിക്കറ്റ് കരിയര്‍ ഞാന്‍ വളരെ ആസ്വദിച്ചു. പുതിയൊരു അദ്ധ്യായത്തിന് തുടക്കമിടാന്‍ സമയമായി.
എന്റെ കുടുംബത്തോടും സഹപ്രവര്‍ത്തകരോടും ക്രിക്കറ്റ് ഓസ്‌ട്രോലിയ, ക്രിക്കറ്റ് വിക്ടോറിയ തുടങ്ങിയ എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവരോടും നന്ദി പറയുന്നു. പ്രത്യേകിച്ച എന്റെ ആരാധകരോട് എന്നും കടപ്പെട്ടിരിക്കും’-ലാനിംഗ് പറഞ്ഞു.
അതേസമയം ഫെബ്രുവരിയില്‍ അവസാനിച്ച ടി20 ലോകകപ്പിന് ശേഷം ലാനിംഗ് ഓസ്‌ട്രേലിയക്കായി കളിച്ചിട്ടില്ല. ആരോഗ്യകരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇംഗ്ലണ്ട് ടൂറില്‍ നിന്ന് വിട്ടുനിന്ന താരം വെസ്റ്റ് ഇന്‍ഡീസിനെതിരെയും കളിക്കാതിരുന്നു. എന്നാല്‍ ഇതിന്റെ കാരണങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല. നേരത്തെ പല തവണയും താരം ഇതുപോലെ ടീമില്‍ നിന്ന് വിട്ടുനിന്നിരുന്നു. അതേസമയം താരം അഭ്യന്തര ക്രിക്കറ്റ് തുടരും.