വയനാട്: ബത്തേരിയിലെ കമ്യൂണിസ്റ്റ് ഭീകരരിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളെ സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി. വയനാട് ചപ്പാരം കോളനിയിലെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് തോക്കുകൾ പോലീസ് പിടിച്ചെടുത്തു. ഇന്ത്യൻ സൈന്യം എ കെ 47 മുതൽ ഇൻസാസ് റൈഫ്ലും ഇതിൽ ഉപയോഗിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് ഭീകരരുടെ ശക്തി കേന്ദ്രങ്ങളിൽ നിന്നാണ് ആയുധങ്ങൾ എത്തിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
സൈനികരെ ആക്രമിച്ച ആയുധങ്ങൾ എങ്ങനെ കേരളത്തിൽ എത്തി എന്ന ആശങ്ക ഉയർത്തുന്നുണ്ട്. കഴിഞ്ഞദിവസം കണ്ണൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് മറ്റ് അഞ്ച് ജില്ലകളിൽ കമ്യൂണിസ്റ്റ് ഭീകരരുടെ സാന്നിധ്യം വർദ്ധിക്കുന്നതായി എഡിജിപി എം.ആർ അജിത്ത് കുമാർ തന്നെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സൈന്യം ഉപയോ ഗിക്കുന്ന ആയുധങ്ങൾ കേരളത്തിൽ നിന്ന് പിടിച്ചെടുത്തതിനെ പോലീസ് ഗൗരവപൂർവ്വം കാണുന്നത്.
ഏറ്റമുട്ടലിൽ പിടിയിലായ ഭീകരരായ ചന്ദ്രുവിനെയും ഉണ്ണിമായയെയും പോലീസ് ചോദ്യം ചെയ്തു. ബാണാസുര ദളത്തിലെ അംഗങ്ങളാണ് ഇവർ. എന്നാൽ ചോദ്യം ചെയ്യലിൽ ആയുധങ്ങളെ സംബന്ധിച്ചോ ഒളിത്താവളം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അവർ തയ്യാറാകുന്നില്ലെന്നാണ് സൂചന.
നവംബർ 7ന് രാത്രി 10.45 ഓടെയായിരുന്നു വയനാട് ബത്തേരിയിൽ കമ്യൂണിസ്റ്റ് ഭീകരരും പോലീസും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. വനമേഖലയിൽ തിരച്ചിലിനിടെ കമ്യൂണിസ്റ്റ് ഭീകരർക്ക് നേരെ പോലീസ് വെടിവയ്പ്പ് നടത്തുകയായിരുന്നു. ഏകദേശം അര മണിക്കൂറോളം വെടിവയ്പ്പ് തുടർന്നു. പെരിയ 34 ചപ്പാരം കോളനിയിലെ അനീഷ് എന്നയാളുടെ വീട്ടിൽ മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യാൻ എത്തിയപ്പോഴാണ് കമ്മ്യൂണിസ്റ്റ് ഭീകരർക്ക് നേരെ തണ്ടർ ബോൾട്ട് വെടി വെച്ചത്. നാലംഗ സംഘമാണ് അനീഷിന്റെ വീട്ടിലെത്തിയത്. സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി. മറ്റ് രണ്ടു പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നു.