മലയാള നായികമാർക്കിടയിൽ വ്യത്യസ്തമായ മേക്കോവറുകൾ നടത്തുന്ന താരമാണ് പ്രയാഗാ മാർട്ടിൻ. അടുത്തിടെ പ്രയാഗയുടെ മേക്കോവറുകൾ ഏറെ ശ്രദ്ധേയമായിരുന്നു. അവയിൽ ഏറെയും തലമുടിയിൽ വരുത്തിയ മാറ്റങ്ങൾ തന്നെയാണ്. കഴിഞ്ഞ ദിവസം താരത്തിന്റെ പുതിയ ചിത്രമായ ഡാൻസ് പാർട്ടിയുടെ പ്രമോഷൻ പരിപാടിയിൽ ഒരു അവതാരകൻ പ്രയാഗയോട് മേക്കോവറിനെ പറ്റി ചോദിച്ചു എന്നാൽ ഇതിന് പ്രയാഗ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ദേയമാകുന്നത്.
അടുത്തിടെ ഒരു വേദിയിൽ താരം ധരിച്ചിരുന്ന വസ്ത്രം ഏറെ വിമർശനങ്ങളും ട്രോളുകളും നേടിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ പ്രാവശ്യം ധരിച്ചുവന്ന വസ്ത്രം വൻ വിവാദമായിരുന്നല്ലോ എന്ന അവതാരകന്റെ ചോദ്യം. ‘അതിനിപ്പോ ഞാനെന്തു വേണം’, എന്നായിരുന്നു പ്രയാഗയുടെ മറുപടി. ഇത്തരത്തിലുള്ള വസ്ത്ര ധാരണം കേരളത്തിലെ രീതികൾക്ക് യോജിച്ചതല്ലല്ലോ എന്നായി അവതാരകന്റെ മറു ചോദ്യം.
‘അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. കേരളത്തിലുള്ളവർക്ക് ആ സ്‌റ്റൈൽ പറ്റുന്നില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം… കമന്റിടുന്നവരുടെ ഇഷ്ടത്തിന് ജീവിക്കാൻ എനിക്ക് പറ്റില്ലല്ലോ… എനിക്ക് എന്റെ ഇഷ്ടത്തിനേ ജീവിക്കാൻ പറ്റുള്ളൂ… മലയാളി നടി എന്ന നിലയ്‌ക്ക് ഞാൻ അടച്ചു പൂട്ടിക്കെട്ടി, മൂടിപ്പുതച്ച് നടക്കണോ… കമന്റിടുന്നവർക്ക് പലതും പറയാം, അത് എന്തിനാണ് പറഞ്ഞത് എന്ന് അവരോട് പോയി ചോദിക്കൂ എന്നായിരുന്നു പ്രയാഗയുടെ മറുപടി.
ബാലതാരമായാണ് പ്രയാഗ അഭിനയ രംഗത്തേയ്‌ക്ക് കടന്നു വന്നത്. നാദിർഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഹൃത്വിക് റോഷൻ ആയിരുന്നു താരത്തിന്റെ ഏറെ ശ്രദ്ധേയമായ ചിത്രം. മലയാളത്തിൽ ഇതിനോടകം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചു. മലയാളത്തിന് പുറമെ തമിഴിലും പ്രയാഗ അഭിനയിച്ചിട്ടുണ്ട്. സൂര്യയുടെ നായികയായി നവരസ എന്ന ചത്രത്തിലും പ്രയാഗ അഭിനയിച്ചു.















