പത്തനംതിട്ട: ബേക്കറിൽ നിന്നും ബർഗർ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. ഇലവുംതിട്ടയിലെ ദീപ ബേക്കറിയിൽ നിന്നും ആഹാരം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 15 പേർ ദേഹാസ്വാസ്ഥ്യം
അനുഭവപ്പെട്ട് ചികിത്സയിലാണ്.
ഇന്നലെയും അതിനുമുമ്പുള്ള ദിവസവും ബേക്കറിയിൽ നിന്നും ഭക്ഷണം വാങ്ങി കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം. ചികിത്സയിൽ കഴിയുന്ന രണ്ട് പേരുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഭക്ഷ്യസുരക്ഷാവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുമെന്നും ബേക്കറിയിൽ നിന്നും ആഹാരം കഴിച്ചവർ ഷർമ കഴിച്ചിട്ടുണ്ടോയെന്നുള്ള കാര്യങ്ങളും പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.