കംഫർട്ട് സോണിൽ നിന്ന് മാത്രമേ സിനിമയിൽ പരീക്ഷണം നടത്തൂവെന്ന് നടി നമിതാ പ്രമോദ്. ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം
‘ചില കഥാപാത്രങ്ങൾ കേൾക്കുമ്പോൾ അത് എന്റെ കൈയ്യിൽ നിൽക്കില്ല എന്ന തോന്നും. എന്റെ ബോഡിക്കുള്ള ഫ്ലെക്സിബിലിറ്റി ആയിരിക്കില്ല വേറൊരാൾക്ക്. എനിക്ക് കോമഡി ചെയ്യാൻ നല്ല ബുദ്ധിമുട്ടാണ്. എന്നാൽ വേറൊരാൾക്ക് അത് എളുപ്പമായിരിക്കും. അങ്ങനെയുള്ള കാര്യങ്ങൾ നോക്കി ആയിരിക്കും ഞാൻ ഒരു സ്‌ക്രിപ്റ്റ് തിരഞ്ഞെടുക്കുന്നത്.
കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പരീക്ഷണം എനിക്ക് ഇഷ്ടമാണ്. പക്ഷേ, എന്റെ കംഫർട്ട് സോണിൽ നിൽക്കുന്ന കഥാപാത്രമല്ല എന്ന് തോന്നുകയാണെങ്കിൽ, എനിക്ക് തന്നെ ആ കഥാപാത്രം കൺവിൻസിംഗ് ആയി തോന്നിയില്ലെങ്കിൽ ഞാൻ അത് മാക്‌സിമം ചെയ്യാതിരിക്കാൻ നോക്കും.
ഒരു നടിയെന്ന നിലയിൽ എന്റെ കാഴ്ചപ്പാട് മാറ്റിയത് സിദ്ധാർത്ഥ് ശിവയെന്ന സംവിധായകനാണ്. അദ്ദേഹമാണ് ഒരു പെർഫോമർ എന്ന നിലയിലും ആക്ടർ എന്ന നിലയിലും എന്നെ മൊത്തത്തിൽ മാറ്റിയത്. അദ്ദേഹത്തിനൊപ്പം ഞാനൊരു സിനിമ ചെയ്തിരുന്നു. അത് കഴിഞ്ഞശേഷം ഞാൻ ചെയ്യണമന്ന് ആഗ്രഹിച്ച സിനിമകളും ഞാൻ വർക്ക് ചെയ്യുന്ന രീതിയുമൊക്കെ മാറിയിട്ടുണ്ട്.
കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇങ്ങനെ ചില ആസ്‌പെക്ട്‌സ് ഉണ്ട്. പിന്നെ ഏതൊരു ആക്ടേഴ്‌സിനും നമുക്ക് വരുന്ന സിനിമകളിൽ നിന്നേ ചൂസ് ചെയ്യാൻ പറ്റുള്ളൂ. ഞാൻ വർഷത്തിൽ ഇത്രയും പടം ചെയ്യുമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ല. ഓടി നടന്ന് മൂന്ന് മാസത്തിൽ മൂന്ന് സിനിമ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വരുന്നതിൽ നല്ലത് നോക്കി കൺവിൻസിംഗ് ആകുമ്പോൾ ചെയ്യുന്ന ഒരാളാണ് ഞാൻ.’-നമിത പറഞ്ഞു.















