പാകിസ്താന് മോഹഭംഗം: ലങ്കയെ തകർത്ത് കിവീസ് സെമിയ്ക്ക് അരികിൽ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പാകിസ്താന് മോഹഭംഗം: ലങ്കയെ തകർത്ത് കിവീസ് സെമിയ്‌ക്ക് അരികിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 08:24 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരൂ: ലോകകപ്പിലെ നിർണായക മൽസരത്തിൽ ശ്രീലങ്കക്കെതിരെ ന്യൂസിലൻഡിന് 5 വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക കുറിച്ച 172 റൺസ് 23.2 ഓവറിൽ കീവിസ് മറികടന്നു. ഡിവോൺ കോൺവെ (45), രചിൻ രവീന്ദ്ര (42) എന്നിവർ നൽകിയ തുടക്കം ന്യൂസിലൻഡിന് ഗുണം ചെയ്തു. പിന്നീട് ഡാരിൽ മിച്ചലിന്റെ (43) ഇന്നിംഗ്സ് വിജയത്തിൽ നിർണായകമായി. മികച്ച നെറ്റ് റൺറേറ്റ് ഉള്ളതിനാൽ കീവിസ് ഈ വിജയത്തോടെ സെമി സാദ്ധ്യത ഒന്നുകൂടി ഉറപ്പിച്ചു. ഇതോടെ പാകിസ്താന്റെ സെമി പ്രതീക്ഷകൾക്കാണ് തിരിച്ചടിയേറ്റത്. മത്സരത്തിൽ കിവീസ് ജയിച്ചതിനാൽ പാകിസ്താന് ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മികച്ച മാർജിനിൽ ജയിച്ചാലേ സെമിയിൽ പ്രവേശിക്കാനാവൂ. മികച്ച മാർജിനിൽ ജയിച്ചാലേ റൺ റേറ്റിൽ ന്യൂസിലൻഡിനെ മറികടന്ന് സെമിയിൽ കയറാനാകൂ

ശ്രീലങ്ക ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം അതിവേഗം നേടിയെടുത്ത് നെറ്റ് റൺറേറ്റ് ഉയർത്താനാണ് ന്യൂസീലൻഡ് ബാറ്റർമാർ ശ്രമിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ കീവിസിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഡിവോൺ കോൺവെ 42 പന്തുകളിൽ നിന്ന് 45 റൺസ് നേടി ദുഷ്മന്ത ചീമരയുടെ ബോളിൽ കോൺവേ കൂടാരം കയറി. പിന്നീട് 13. 3 ഓവറിൽ സ്‌കോർ ബോർഡിൽ 88 റൺസ് നിലനിൽക്കെ രചിനെയും മഹീഷ് തീക്ഷണ പുറത്താക്കി. 32 പന്തുകളിൽ 45 റൺസാണ് താരം നേടിയത്. പിന്നാലെ ക്രീസിൽ നായകൻ കെയ്ൻ വില്യംസണും ഡാരിൽ മിച്ചലും ഒന്നിച്ചു. എന്നാൽ 14 റൺസെടുത്ത വില്യംസണെ എയ്ഞ്ജലോ മാത്യൂസ് ബൗൾഡാക്കി. എന്നാൽ മിന്നും പ്രകടനം കാഴ്ചവെച്ച മിച്ചലിനെ മാത്യൂസ് പുറത്താക്കി. 31 പന്തിൽ 43 റൺസെടുത്താണ് താരം മടങ്ങിയത്. പിന്നീട് ക്രീസിലൊന്നിച്ച ടോം ലാഥവും ഗ്ലെൻ ഫിലിപ്പ്‌സും ചേർന്നാണ് ടീമിന് വിജയം സമ്മാനിച്ചത്. ഫിലിപ്സ് 17 റൺസെടുത്തും ലാഥം 2 റൺസ് നേടിയും പുറത്താവാതെ നിന്നു.ശ്രീലങ്കയ്‌ക്ക് വേണ്ടി മാത്യൂസ് രണ്ട് വിക്കറ്റെടുത്തപ്പോൾ തീക്ഷണയും ചമീരയും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് 70 റൺസെടുക്കുന്നതിനിടെ 5 വിക്കറ്റാണ് നഷ്ടപ്പെട്ടത്. അർദ്ധ സെഞ്ച്വറി നേടിയ ഓപ്പണർ കുശാൽ പെരേരയാണ് ലങ്കൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 28 പന്തിൽ ഒൻപത് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും സഹായത്തോടെ 51 റൺസാണ് താരത്തിന്റെ സമ്പാദ്യം.പത്തും നിസ്സങ്ക, കുശാൽ മെൻഡിസ്, സദീര സമരവിക്രമ, ചരിത് അസലങ്ക, എയ്ഞ്ജലോ മാത്യൂസ്, ധനഞ്ജയ ഡി സിൽവ എന്നിവർ മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ കൂടാരം കയറി. ഒമ്പതിന് 128 എന്ന നിലയിൽ തകർന്ന ലങ്കയെ അവസാന വിക്കറ്റിൽ ദിൽഷൻ മധുശങ്കയെ കൂട്ടുപിടിച്ച് തീക്ഷ്ണയാണ് 170 കടത്തിയത്. മധുശങ്കയെ രചിൻ രവീന്ദ്ര പുറത്താക്കിയതോടെ ശ്രീലങ്കൻ ഇന്നിംഗ്‌സ് അവസാനിച്ചു.പത്തോവറിൽ മൂന്ന് മെയ്ഡനടക്കം വെറും 37 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് പേസർ ട്രെന്റ് ബോൾട്ട് നേടിയത്. രണ്ട് വീക്കറ്റുകൾ വീതം വീഴ്‌ത്തിയ മിച്ചൽ സാന്റ്‌നർ, ലോക്കീ ഫെർഗൂസൻ, രചിൻ രവീന്ദ്ര എന്നിവരും ഒരു വിക്കറ്റുമായി ടിം സൗത്തിയും ബോൾട്ടിന് മികച്ച പിന്തുണ നൽകി.

 

Tags: srilankanewzealand
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്, അക്രമികളെ ഉടൻ പിടികൂടാൻ ഫഡ്നാവിസിന്റെ നിർദേശം, ‘ഒരു ഗ്യാങ്ങിനെയും വെറുതെ വിടില്ല’; കർശന നടപടിയെന്ന് ഏകനാഥ് ഷിൻഡെ

പന്നിയങ്കര എംഡിഎംഎ കേസ്: ലഹരിമരുന്ന് എത്തിച്ച പ്രധാന പ്രതികൾ മുഹമ്മദ് ഫൈസലും സാഹിലയും പിടിയിൽ, ബംഗളൂരുവിൽ അറസ്റ്റിൽ

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies