ചെന്നൈ തുറമുഖത്ത് കപ്പലിൽ പൊട്ടിത്തെറി നടന്നതായി റിപ്പോർട്ട്. ഒഡിഷയിൽ നിന്ന് ചെന്നൈ തുറമുഖത്ത് എത്തിയ എണ്ണക്കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചെന്നാണ് വിവരം. മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അറ്റകുറ്റപ്പണിക്കിടെ കപ്പലിനുള്ളിലെ ഗ്യാസ് ലൈൻ പൊട്ടി തീപിടിത്തമുണ്ടായെന്നാണ് റിപ്പോർട്ട്.