ന്യൂഡൽഹി: അഞ്ചാമത് ടു പ്ലസ് ടു മന്ത്രിതല ചർച്ചയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും യുഎസ് പ്രതിനിധികളുമായി ചർച്ച നടത്തി. ഡൽഹിയിൽ നടന്ന ചർച്ചക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും എത്തിയിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പശ്ചിമേഷ്യൻ സംഘർഷവും പ്രതിരോധ സഹകരണവും ചർച്ചയായി. ഇന്തോ-പസഫിക് മേഖലയുടെ സുരക്ഷയും ചൈനീസ് ഇടപെടലും ചൈനയുടെ പ്രകോപനപരമായ നീക്കങ്ങളും ചർച്ച ചെയ്തു. ഇന്ത്യയുടെ വ്യാപാരത്തിലും വിദേശ നിക്ഷേപത്തിലും ഉണ്ടായ വളർച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളർന്നതിന്റ തെളിവാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു.