ന്യൂഡൽഹി: കർണാടക ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി ബി.വൈ. വിജയേന്ദ്രയെ നിയമിച്ചു. ശിക്കാരിപുരയിൽ നിന്നുള്ള നിയമസഭാംഗമാണ് വിജയേന്ദ്ര. 2020 മുതൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി പ്രവർത്തിച്ചുവരികയായിരുന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് നേതൃമാറ്റം. ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പത്രക്കുറിപ്പിലൂടെ വിവരം അറിയിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബി.എസ്. യെദ്യൂരപ്പയുടെ മകനാണ് വിജയേന്ദ്ര.















