കാസർകോട്: എം.ഡി.എം.എയുമായി യുവതി പിടിയിൽ. മൊഗ്രാൽ പുത്തൂർ സ്വദേശി എസ്.റംസൂണ(35)യാണ് എക്സൈസിന്റെ പിടിയിലായത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. യുവതിയുടെ വാടക വീട്ടിൽ നിന്നാണ് എം.ഡി.എം.എ പിടികൂടിയത്. 9.021 എം.ഡി.എം.എ കണ്ടെത്തിയതായി അധികൃതർ പറഞ്ഞു.
കാസർകോട് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 23-വരെ റിമാൻഡ് ചെയ്തു.