ഹൈദരാബാദ്: രാജേന്ദ്രനഗറിലെ പടക്ക കടകളിൽ വൻ തീപിടിത്തം. ദീപാവലിക്കായി വിൽക്കാൻ വച്ചിരുന്ന പടക്കങ്ങളിലാണ് തീ പിടിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. രാത്രിയോടെ പടക്കങ്ങളിലേക്ക് തീ പടരുകയും ഇത് തൊട്ടടുത്തുള്ള ഫുഡ് കോർട്ടിലെ സിലിണ്ടറുകൾ പൊട്ടിത്തെറിക്കാനും ഇടയായി.
അർദ്ധരാത്രിയായതിനാൽ ആളുകൾ നിരത്തിലില്ലായിരുന്നു. അതുകൊണ്ട് വൻ അപകടം ഒഴിവായെന്ന് പോലീസ് പ്രതികരിച്ചു. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പടക്ക കടകൾ പെർമിറ്റില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും പോലീസ് അറിയിച്ചു.