നടൻ ജയം രവിയുടെ ഏറ്റവും പുതിയ ചിത്രമാണ് സൈറൻ. താരസുന്ദരി കീർത്തി സുരേഷ് ആദ്യമായി ജയം രവിയുടെ നായികയാവുകയാണ് ചിത്രത്തിലൂടെ. കൂടാതെ കീർത്തി സുരേഷ് ആദ്യമായി പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും സിനിമയ്‌ക്കുണ്ട്.
തടവ് ശിക്ഷ അനുഭവിക്കുന്ന ഒരു കുറ്റവാളിയുടെ വേഷത്തിലാണ് സൈറനിൽ ജയം രവി എത്തുന്നത്. വളരെ ബോൾഡായ ഒരു പോലീസ് ഓഫീസറുടെ വേഷമാണ് കീർത്തി കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ആന്റണി ഭാഗ്യരാജാണ് സിനിമയുടെ സംവിധായകൻ.
ഒരു ആക്ഷൻ ഇമോഷണൽ ഡ്രാമയായാണ് ചിത്രം ഒരുക്കുന്നത്. സിനിമയുടെ കൊറിയോഗ്രാഫി നിർവഹിക്കുന്നത് ബൃന്ദയാണ്. ജി. വി പ്രകാശ് കുമാറാണ് സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രാഹണം സെൽവകുമാർ എസ്‌കെയാണ്.















