വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സുബ്രഹ്മണ്യോപാസന ; "പ്രജ്ഞാവിവർദ്ധന കാർത്തികേയ സ്തോത്രം" ജപിക്കാം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture Spirituality

വിദ്യാർത്ഥികൾക്കും ഗവേഷകർക്കും സുബ്രഹ്മണ്യോപാസന ; “പ്രജ്ഞാവിവർദ്ധന കാർത്തികേയ സ്തോത്രം” ജപിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2023, 03:05 pm IST
FacebookTwitterWhatsAppTelegram

പ്രജ്ഞ എന്നവാക്കിന് ബുദ്ധി അഥവാ ഗ്രഹണശക്തി എന്നാണ് സാമാന്യ അർഥം . ചിന്തിക്കാനും മനസിലാക്കാനും സ്ഥിരീകരിക്കാനും ഉള്ള മാനസികനിലപാട്‌ അഥവാ മനസിന്റെ ശക്‌തി എന്നതാണ് പ്രജ്ഞയുടെ നിർവ്വചനം. മനസ്സും മനശ്ശക്തിയും ബുദ്ധിയുമായി ബന്ധപ്പെട്ട എന്തെല്ലാം ഉണ്ടോ അതിന്റെയെല്ലാം സമഗ്രതയാണ് പ്രജ്ഞ. ആ പ്രജ്ഞ വർദ്ധിപ്പിക്കുവാനുതകുന്ന ധാരാളം സ്തോത്രങ്ങളും സ്തുതികളും ഋഷീശ്വരന്മാർ കണ്ടത്തിയിട്ടുണ്ട്. പ്രജ്ഞാവർദ്ധനവിനായി നിരവധി ദേവതകളോടുള്ള സ്തുതികൾ ഉണ്ട് . അവയിൽ ഏറ്റവും ഫലം തരുന്ന ഒന്നാണ് പ്രജ്ഞാവിവർദ്ധന കാർത്തികേയ സ്തോത്രം.

ഇത് ദേവസേനാപതിയായ ഭഗവാൻ സ്കന്ദനോടുള്ള സ്തുതിയാണ്. ഭഗവാൻ സുബ്രഹ്മണ്യന്റെ ഉപാസനാ പദ്ധതികളിൽ ഏറ്റവും ശ്രേയസ്കരമാണ് സ്കന്ദ ഷഷ്ഠി വ്രതം. അതിനോടൊപ്പമോ അല്ലാതെയോ സുബ്രഹ്മണ്യോപാസനക്ക് ഏറ്റവും പറ്റിയ സ്തുതിയാണ് പ്രജ്ഞാവിവർദ്ധന കാർത്തികേയ സ്തോത്രം. സ്കന്ദഷഷ്ഠി വ്രതം എടുക്കുന്ന നാളുകളിലും , കുമാരഷഷ്ഠി, വൈകാശി വിശാഖം, തൈപ്പൂയം, മാസ ഷഷ്ഠികൾ, പൂയം നക്ഷത്ര ദിനം,എന്നീ സുബ്രഹ്മണ്യ പ്രാധാന്യമായുള്ള ദിവസങ്ങളിൽ തുടങ്ങി നിത്യോപാസനക്ക് വരെ പ്രജ്ഞാവിവർദ്ധന കാർത്തികേയ സ്തോത്രം വളരെ നല്ലതാണ്.

മൂലമന്ത്രങ്ങൾ ജപിക്കുവാൻ ഗുരുപദേശം ആവശ്യമാണ്. എന്നാൽ സ്തുതികൾക്കും കീർത്തനങ്ങൾക്കും അത് വേണ്ട. അതിനാൽ പ്രജ്ഞാവിവർദ്ധന കാർത്തികേയ സ്തോത്രം ആർക്കും ജപിക്കാം.

വിദ്യാർത്ഥികൾക്കും റിസേർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ജോലികൾ ചെയ്യുന്നവർക്കും ഒക്കെ കാമ്യമായി ജപിക്കാവുന്ന, സദ്ഫലം തരുന്ന സ്തോത്രമാണ് ഇത്. ഇത് നിത്യം ജപിക്കുന്നവർക്ക് ബുദ്ധിയും ഗ്രഹണശേഷിയും കാര്യ നിർവഹണ പടുത്വവും, നേതൃശേഷിയും വർധിക്കും.

ശ്രീ രുദ്രയാമള തന്ത്രത്തിന്റെ ഭാഗമായ “പ്രജ്ഞാവിവർദ്ധന കാർത്തികേയ സ്തോത്രം” താഴെക്കൊടുക്കുന്നു.

ഓം അഥാസ്യ പ്രജ്ഞാ വർദ്ധന സ്തോത്രസ്യ
ഭഗവാൻ ശിവ ഋഷി: അനുഷ്‌ടുപ് ഛന്ദ: സ്കന്ദ കുമാരോ ദേവത:
പ്രജ്ഞാ സിദ്ധ്യർദ്ധം ജപേ വിനിയോഗ:

ശ്രീ സ്കന്ദ ഉവാച ।
യോഗീശ്വരോ മഹാസേനഃ കാർത്തികേയോഽഗ്നിനന്ദനഃ ।
സ്കന്ദഃ കുമാരഃ സേനാനീഃ സ്വാമീ ശങ്കരസംഭവഃ ॥ 1 ॥

ഗാംഗേയസ്താമ്രചൂഡശ്ച ബ്രഹ്മചാരീ ശിഖിധ്വജഃ ।
താരകാരിരുമാപുത്രഃ ക്രൗംചാരിശ്ച ഷഡാനനഃ ॥ 2 ॥

ശബ്ദബ്രഹ്മസമുദ്രശ്ച സിദ്ധഃ സാരസ്വതോ ഗുഹഃ ।
സനത്കുമാരോ ഭഗവാൻ ഭോഗമോക്ഷഫലപ്രദഃ ॥ 3 ॥

ശരജന്മാ ഗണാധീശപൂർവജോ മുക്തിമാർഗകൃത് ।
സർവാഗമപ്രണേതാ ച വാംഛിതാർത്ഥപ്രദർശനഃ ॥ 4 ॥

അഷ്ടാവിംശതിനാമാനി മദീയാനീതി യഃ പഠേത് ।
പ്രത്യൂഷേ ശ്രദ്ധയാ യുക്തോ മൂകോ വാചസ്പതിർഭവേത് ॥ 5 ॥

മഹാമന്ത്രമയാനീതി മമ നാമാനുകീർത്തനം ।
മഹാപ്രജ്ഞാമവാപ്നോതി നാത്ര കാര്യ വിചാരണാ ॥ 6 ॥

ഇതി ശ്രീരുദ്രയാമളേ പ്രജ്ഞാവിവർദ്ധനാഖ്യം ശ്രീമത്കാർത്തികേയ സ്തോത്രം ॥

Tags: SUBSkanda Sashti 2023Pragya Vivardhana Karthikeya StotramPrajñāvivardhana kartikeya stotram
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

വൈകാശി വിശാഖ മഹോത്സവത്തിന് പഴനി ഒരുങ്ങി : കൊടിയേറ്റ് ജൂൺ മൂന്നിന് ; തിരുകല്യാണം ജൂൺ 8 ന് നടക്കും

പുരുഷന്മാർക്ക് ശയനപ്രദക്ഷിണം, സ്ത്രീകൾക്ക് അടിപ്രദക്ഷിണം; മഹാ ശിവരാത്രി വ്രതം അനുഷ്ഠിക്കേണ്ടതെങ്ങിനെ

തൈപ്പൂയദിവസം ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയെന്ന് അറിയാം

Latest News

“ബിഹാർ തെരഞ്ഞെടുപ്പിൽ നിന്ന് മുങ്ങാനാണ് ചിലർ പരിശീലിക്കുന്നത്”; പ്രചാരണത്തിനിടെ കുളത്തിൽ ചാടിയ രാ​ഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ആർട്ട് ഓഫ് ലിവിം​ഗ് ബെംഗളൂരു ആശ്രമം സംഘടിപ്പിക്കുന്ന ജാപ്പനീസ് ഭാഷാ അക്കാദമി; ഗുരുദേവ് ശ്രീ ശ്രീ രവിശങ്കറും മുൻരാഷ്‌ട്രപതി രാംനാഥ് കോവിന്ദും ചേർന്ന് ഉദ്‌ഘാടനം ചെയ്തു

PFI, SDPI രാജ്യവിരുദ്ധ സംഘടനകൾക്കെതിരെ നടപടി ശക്തമാക്കി ED ; 67 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി

“ചമ്പാരൻ ഭൂമിയെ ഗുണ്ടകളുടെയും കൊള്ളക്കാരുടെയും കോട്ടയാക്കി മാറ്റി; ബിഹാറിനെ ​ജം​ഗിൾ രാജിൽ നിന്ന് രക്ഷിക്കണം”: പ്രധാനമന്ത്രി

നടിയെ വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല; തമാശയ്‌ക്ക് ചോദിച്ചതാണ്: ഗൗരി കിഷനെതിരെ ബോഡി ഷെയിമിം​ഗ് നടത്തിയതിൽ ഖേദം പ്രകടിപ്പിച്ച് യുട്യൂബർ

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies