തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കിൽ ക്രൈംബ്രാഞ്ചിന്റെ മിന്നൽ പരിശോധന. ഇഡി അന്വേഷണം നടക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തുന്നത്. ഡിവൈഎസ്പി റെക്‌സ് ബോബി ആർവിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. രാവിലെ 10 മണിയോടെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.
പത്തോളം ഉദ്യോഗസ്ഥരാണ് കണ്ടല ബാങ്കിലെത്തിയത്. ജീവനക്കാരിൽ നിന്നും നിക്ഷേപകരിൽ നിന്നും മൊഴി രേഖപ്പെടുത്തുകയും രേഖകൾ പരിശോധിക്കുകയും ചെയ്തുവരികയാണ്.
കോടികളുടെ വൻ ക്രമക്കേടാണ് കണ്ടല ബാങ്കിൽ നടന്നത്. 1500-ൽ പരം നിക്ഷേപകർക്ക് പണം നഷ്ടമായി. കേസുമായി ബന്ധപ്പെട്ട് ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗനെ ഇഡി ചോദ്യം ചെയ്തിരുന്നു. തുടർന്ന് സിപിഐ പാർട്ടിയിൽ നിന്ന് ഭാസുരാംഗനെ പുറത്താക്കുകയും ചെയ്തിരുന്നു.















