കൊൽക്കത്ത നൈറ്റ് റൈഡർസ് താരം റിങ്കു സിംഗിന്റെ ദീപാവലി ആഘോഷമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. കുടുംബാങ്ങളോടൊപ്പം പടക്കം പൊട്ടിച്ച് ദീപാവലി ആഘാഷിച്ച താരം, സ്വന്തം ചിത്രം പരസ്യമായുള്ള പടക്കമായിരുന്നു പൊട്ടിച്ചത്. ഇതാണ് ആരാധകർ വീഡിയോ ഏറ്റെടുക്കാൻ കാരണവും. റോക്കറ്റ് ഇനത്തിൽ വരുന്ന പടക്കത്തിനാണ് താരം തീകൊളുത്തുന്നത്. പടക്കത്തിന്റെ കവറിൽ കൊൽക്കത്ത നൈറ്റ് റൈഡർസ് ജഴ്സിയണിഞ്ഞ റിങ്കു സിംഗിനെയും കാണാം.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി മ ി“>കച്ച പ്രകടനമാണ് റിങ്കു കാഴ്ച വയ്‌ക്കുന്നത്. ലോകകപ്പിന് മുമ്പ് നടന്ന അയലൻഡ് പരമ്പരയിലൂടെയാണ് റിങ്കു രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിന്റെയും ഭാഗമായിരുന്നു റിങ്കു സിംഗ്.
വീഡിയോ:















