ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റിയിലെ ഹമാസ് അനുകൂല പോസ്റ്ററില്‍ മഹാബലിയുടെ വേഷമൊരുക്കിയതിനെതിരെ പരാതി . ഓണാഘോഷത്തോടനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററില്‍ മഹാബലിയുടെ വസ്ത്രം വരച്ചിരിക്കുന്നത് ഹമാസ് പതാകയുടെ നിറങ്ങള്‍ ഉപയോഗിച്ചാണ്.
ഓണാഘോഷക്കമ്മറ്റിയുടെ പ്രചാരണത്തിനെതിരെ എബിവിപി പ്രവര്‍ത്തകര്‍ രംഗത്തെത്തുകയായിരുന്നു. അതോടെ സര്‍വ്വകലാശാല അധികൃതര്‍ ആഘോഷം വിലക്കി.ചിത്രീകരണം തങ്ങളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് വിദ്യാർത്ഥികളും ആരോപിച്ചു.
ഹമാസിനെ പിന്തുണയ്ക്കാൻ വിഷ്ണുഭക്തനായിരുന്ന മഹാബലിയെ ചിത്രീകരിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പാണെന്നും പരാതിയിൽ പറയുന്നു . കേരളത്തിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ തന്നെയാണ് പരാതി നൽകിയതെന്ന് വൈസ് ക്യാൻസലർ ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് പറഞ്ഞു.