മുതുകുളത്ത് ബിജെപിയിൽ ചേർന്ന ക്രൈസ്തവ വിശ്വാസികളെ സിപിഎംകാർ വീടുകയറി വെട്ടിയ സംഭവം; വാദിയെ പ്രതിയാക്കി പോലീസ്; പരാതിക്കാരെ റിമാൻഡ് ചെയ്യാൻ ശ്രമം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മുതുകുളത്ത് ബിജെപിയിൽ ചേർന്ന ക്രൈസ്തവ വിശ്വാസികളെ സിപിഎംകാർ വീടുകയറി വെട്ടിയ സംഭവം; വാദിയെ പ്രതിയാക്കി പോലീസ്; പരാതിക്കാരെ റിമാൻഡ് ചെയ്യാൻ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 10:49 am IST
FacebookTwitterWhatsAppTelegram

മുതുകുളം: ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവ് വത്തിക്കാൻ സിറ്റിയിൽ ബിജെപിയിൽ ചേർന്നതിന്റെ പേരിൽ ക്രൈസ്തവവിശ്വാസികളെ ഡിവൈഎഫ്ഐ – സിപിഎം പ്രവർത്തകർ വീടുകൾ ആക്രമിച്ച സംഭവത്തിൽ പരാതിക്കാരെ കനകക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പരാതിക്കാരായ യുവമോർച്ച പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പരാതിക്കാരായ യുവമോർച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്യാനായിരുന്നു കനകക്കുന്നു പോലീസിന്റെ ശ്രമം. ഇതിനെതിരെ പ്രതിഷേധിച്ചു കൊണ്ട് നൂറുകണക്കിന് ബിജെപി പ്രവർത്തകർ കനകക്കുന്നു പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചു കൂടി. വാദിയെ പ്രതിയാക്കാനുള്ള പോലീസിന്റെ നീക്കത്തിൽ പ്രതിഷേധിച്ച ബിജെപി പ്രവർത്തകരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി

കഴിഞ്ഞദിവസം ഡിവൈഎഫ്ഐ – സിപിഎം പ്രവർത്തകർ മുതുകുളം ചൂളത്തെരുവിൽ വീടുകൾക്ക് നേരെ നടത്തിയ ആക്രമത്തിൽ പരിക്കേറ്റ ബിജെപി പ്രവർത്തകരായ പുത്തൻകണ്ടതിൽ ലിജോ രാജൻ, സുഹൃത്ത് സോബിൻ, ഇവരുടെ അയൽവാസി താഴ്ചയിൽ ബിനോയ് എന്ന വർഗ്ഗീസ് എന്നിവരെയാണ് കനകക്കുന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം രാത്രി പതിനഞ്ചോളം ബൈക്കുകളിൽ എത്തിയ ആക്രമിസംഘം പുത്തൻകണ്ടതിൽ ലിജോ രാജൻ, താഴ്ചയിൽ ബിനോയ് എന്ന വർഗീസ് എന്നിവരുടെ വീടുകൾക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. അക്രമത്തിൽ കുട്ടിയടക്കം 4പേർക്ക് പരിക്കേറ്റിരുന്നു. മണിക്കൂറുകളോളം തേർവാഴ്ച നടത്തിയ സി പി എം ഗുണ്ടാ സംഘം വീടുകൾ അടിച്ചു തകർത്തു. വാഹനങ്ങളും തകർക്കുകയും ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.

സംഭവത്തിൽ അതിക്രമത്തിന് ഇരയായ വത്തിക്കാൻ സിറ്റിയിലെ ക്രൈസ്തവ വിശ്വാസികൾ കനകക്കുന്ന് പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയുമായി ബന്ധപ്പെട്ട് പരാതിക്കാരെ സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു എന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. തുടർന്ന് ബിജെപി പ്രവർത്തകൻ കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ എത്തി. പരാതിക്കാരെ റിമാൻഡ് ചെയ്യാനുള്ള പോലീസിന്റെ ഗൂഢലക്ഷ്യം മനസിലാക്കിയ ബിജെപി പ്രവർത്തകർ അതിനെ ചോദ്യം ചെയ്തപ്പോൾ പ്രകോപനപരമായ സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് ബിജെപി ആരോപിച്ചു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷാവസ്ഥയുമുണ്ടായി

കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി. കടുത്ത പ്രതിഷേധവുമായി ബിജെപി പ്രവർത്തകരും സ്ഥലത്ത് തമ്പടിച്ചു. ബിജെപി ദക്ഷിണ മേഖല പ്രസിഡൻറ് കെ സോമൻ, സംസ്ഥാന കൗൺസിൽ അംഗം പാറയിൽ രാധാകൃഷ്ണൻ അടക്കമുള്ള നേതാക്കൾ കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ എത്തി പോലീസുമായി ചർച്ച നടത്തി. മർദ്ദനമേറ്റവർക്ക് നീതി ലഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും സിപിഎം അക്രമം അവസാനിപ്പിക്കണമെന്നും ബിജെപി ദക്ഷിണ മേഖല പ്രസിഡണ്ട് കെ സോമൻ പറഞ്ഞു. പ്രതിഷേധത്തിന് ബിജെപി കാർത്തികപ്പള്ളി മണ്ഡലം പ്രസിഡന്റ് എം മഹേഷ്‌കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി ഹരികൃഷ്ണൻ കാവിലേത്ത്, അജിത് കുമാർ ചിങ്ങോലി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ രാജേഷ് എന്നിവർ നേതൃത്വം നൽകി.

മുതുകുളം വത്തിക്കാൻ സിറ്റിയിൽ കോൺഗ്രസിൽ നിന്നടക്കം നിരവധി ക്രൈസ്തവ വിശ്വാസികളാണ് സംഘപരിവാറിൽ ചേർന്നത്. മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ എത്തിയാണ് നൂറ്റമ്പതോളം പേരെ ബിജെപിയിലേക്ക് സ്വീകരിച്ചത്. ഇവരിൽ ഭൂരിഭാഗവും കോൺഗ്രസ്സ് പശ്ചാത്തലമുള്ളവരായിരുന്നു. എന്നാൽ കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയവരെ സിപിഎം കാർ ആക്രമിക്കുന്ന സാഹചര്യമാണ് മുതുകുളത്തും ഹരിപ്പാട് നിയോജക മണ്ഡലത്തിലും ഉള്ളത്. ഇത് കോൺഗ്രസ്സും സിപിഎമ്മും തമ്മിലുള്ള അവിഹിത ബന്ധത്തെയാണ് തുറന്നുകാണിക്കുന്നതെന്നാണ് ബിജെപി പ്രവർത്തകരുടെ ആരോപണം

അതേസമയം അക്രമത്തിനിരയായവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൂന്നു പേരെ കസ്റ്റഡിയിൽ എടുത്തതായി കനകക്കുന്ന് പോലീസ് അറിയിച്ചു. കണ്ടല്ലൂർ പുതിയവിള വടക്ക് അമ്പിളി ഭവനത്തിൽ പ്രവീൺ, പത്മനാഭപുരം വീട്ടിൽ ജിജോ രാജ്, മുതുകുളം വടക്ക് ശ്രീജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

Tags: MuthukulamCPM Terror
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies