ലോകകപ്പ് സെമിയില്‍ ഇന്ത്യയെ കീഴടക്കി കിവീസ് ഫൈനല്‍ ബെര്‍ത്തുറപ്പിക്കുമെന്ന് ന്യൂസിലന്‍ഡ് മുന്‍താരം മിച്ചല്‍ മക്ലാനഗന്‍. മുംബൈയില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ ബാറ്റിംഗ് തുടങ്ങിയ ഇന്ത്യ ശക്തമായ നിലയിലാണ്. ഇതിനിടെയാണ് താരത്തിന്റെ പോസ്റ്റ് ആരാധകരുടെ ശ്രദ്ധയാകർഷിച്ചത്. ഐ.പി.എല്ലിൽ മുൻ മുംബൈ താരംകൂടിയായിരുന്നു മിച്ചൽ
”വിക്കറ്റുകള്‍ ന്യൂസിലന്‍ഡിന് അനുകൂലമായിരിക്കും. ഇന്ത്യയുടെ സീമര്‍മാര്‍ മികച്ചവരാണ്, ഇതുവരെ അവര്‍ മികച്ച പ്രകടനം നടത്തി. എന്നാല്‍ ഇന്ന് ഒന്നും ചെയ്യാ?നാവാതെ അവര്‍ പകച്ചു നില്‍ക്കും. മിച്ചല്‍ സാന്റ്‌നര്‍ ആയിരിക്കും മാന്‍ ഓഫ് ദ മാച്ച്, ”അദ്ദേഹം എക്സില്‍ എഴുതി.