സച്ചിനെ മറികടന്ന് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയ താരമെന്ന നേട്ടം സ്വന്തമാക്കിയ വിരാട് കോലിയെ അഭിനന്ദിച്ച് സച്ചിൻ തെണ്ടുൽക്കർ. എന്റെ റെക്കോർഡ് ലോകകപ്പ് സെമിയിൽ ഒരു ഇന്ത്യക്കാരൻ തിരുത്തിക്കുറിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഇതിഹാസത്തിന്റെ വികാരനിർഭര പ്രതികരണം എക്സിലൂടെയാണ് പങ്കുവച്ചത്. പുതിയ നേട്ടം തന്റെ ഹോം ഗ്രൗണ്ടിൽ പിറന്നതിൽ സന്തോഷമുണ്ടെന്നും താരം എക്‌സിൽ കുറിച്ചു.
ആദ്യമായി ഇന്ത്യൻ ടീമിന്റെ ഡ്രെസിംഗ് റൂമിൽ വച്ചാണ് ഞാൻ നിന്നെ കാണുന്നത്. എന്റെ കാലിൽ വീഴാനായി ടീമംഗങ്ങൾ നിന്നെ കളിപ്പിക്കുകയായിരുന്നു. ആ ദിവസം എനിക്ക് ചിരിയടക്കാനായില്ല. എന്നാൽ താമസിയാതെ, നിങ്ങളുടെ അഭിനിവേശവും കഴിവും കൊണ്ട് നിങ്ങളെന്റെ ഹൃദയം സ്പർശിച്ചു. ആ ചെറിയ പയ്യനിൽ നിന്ന് വിരാടെന്ന ഒരു താരമായി നീ വളർന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ലോകകപ്പ് സെമി വേദിക്കപ്പുറം വാങ്കഡെ എന്റെ ഹോം ഗ്രൗണ്ടാണ്. ആ വേദിയിൽ വച്ച് ഒരു ഇന്ത്യക്കാരൻ തന്നെ എന്റെ റെക്കോർഡ് തകർത്തിലും ഞാൻ അതിസന്തോവാനാണ്. – സച്ചിൻ കുറിച്ചു.
106 പന്തുകളിലാണ് കോലി അമ്പതാം സെഞ്ച്വറി നേടിയത്. ഒമ്പത് ഫോറുകളും ഒരു സിക്‌സറും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്‌സ്. ലോകകപ്പിൽ തകർപ്പൻ ഫോമിൽ തുടരുന്ന കോലി 10 മത്സരങ്ങളിൽ നിന്ന് ആറ് അർദ്ധസെഞ്ച്വറികളും രണ്ടു സെഞ്ച്വറികളും നേടി ലോകകപ്പിലെ റൺവേട്ടക്കാരിൽ ഒന്നാമതാണ്.