നടിപ്പിൻ നായകൻ സൂര്യയെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കങ്കുവ. സൂര്യ ആരാധകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നതും. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് നാല് അപ്‌ഡേറ്റുകളാണ് പുറത്തുവിട്ടിരിക്കുന്നത്. സിനിമാ ട്രേഡ് അനലിസ്റ്റായ രമേഷ് ബാലാണ് ഇക്കാര്യം സമൂഹമാദ്ധ്യമമായ എക്‌സിലൂടെ അറിയിച്ചത്.
ഐമാക്‌സിലടക്കം കങ്കുവ പ്രദർശിപ്പിക്കാൻ ആലോചിക്കുന്നുണ്ട് എന്നതടക്കമുള്ള അപ്‌ഡേറ്റുകൾ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. കൂടാതെ ചിത്രം ത്രീഡിയിലായിരിക്കും എത്തുക. കൂടാതെ ചിത്രം 10 ഭാഷകളിലായിരിക്കും പ്രദർശനത്തിന് എത്തുക. സൂര്യയുടെ സിനിമയ്‌ക്ക് കിട്ടുന്ന ഏറ്റവും വലിയ റിലീസ് കൂടിയായിരിക്കും കങ്കുവയുടേത്.
ആരാധകർ കാത്തിരിക്കുന്ന സൂര്യയുടെ മറ്റ് രണ്ട് ചിത്രങ്ങളാണ് വാടിവാസലും സുധ കൊങ്ങരയുടെ സംവിധാനത്തിലെത്തുന്ന പുതിയ ചിത്രവും. വെട്രിമാരനാണ് വാടിവാസലിന്റെ സംവിധായകൻ. ചിത്രത്തിൽ സംവിധായകൻ അമീറും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തും.















