തിരുവനന്തപുരം: ഒരേ വീട്ടിൽ മൂന്നു തവണ മോഷണം നടത്തിയ കേസിൽ രണ്ടുപേർ പിടിയിൽ. പാലോട് പെരിങ്കമല സ്വദേശികളായ മിഥുൻ (19), അഭിലാഷ് (18) എന്നിവരാണ് അറസ്റ്റിലായത്. പാലോട് സ്വദേശിനി സ്മിതയുടെ വീട്ടിലാണ് മൂന്നു തവണ മോഷണം നടത്തിയത്. ആറുമാസത്തിനിടെ ആയിരുന്നു മൂന്ന് മോഷണവും.
ഭർത്താവ് ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോകുന്ന സമയത്ത് സ്മിതയേയും കുട്ടികളേയും കുടുംബ വീട്ടിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഈ വിവരം മനസിലാക്കിയാണ് പ്രതികൾ മോഷണം നടത്തിയത്. അവസാനം മോഷണം നടത്തിയ സ്വർണാഭരണങ്ങൾ വില്പന നടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതികൾ പിടിയിലായത്.















